Pathanamthitta local

വ്യാപാര സമുച്ചയത്തില്‍ നിന്ന് തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നു

പത്തനംതിട്ട: നഗരത്തിലെ വ്യാപരസമുച്ചയത്തില്‍ നിന്നുള്ള സെപ്റ്റിക് ടാങ്ക് മാലിന്യം പൊതു തോട്ടിലേക്ക് തള്ളുന്നു. തിരുവല്ല-കുമ്പഴ റോഡിലെ കണ്ണങ്കര തോട്ടിലേക്കാണ് മാലിന്യം തുറന്നു വിടുന്നത്. തോട്ടില്‍ നിന്ന് രൂക്ഷ ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്ക് മാലിന്യം തോട്ടിലേക്ക് ഒഴുക്കിയിരിക്കുന്നതായി കണ്ടത്. വെട്ടിപ്രം, മൈലപ്ര കൈത്തോടുകള്‍ ചേര്‍ന്നൊഴുകുന്ന കണ്ണങ്കര തോട് ഈ കെട്ടിട സമുച്ചയത്തിന് സമീപത്തു നിന്നാണ് മാലിനമാവുന്നത്.
താഴെ വെട്ടിപ്രത്തെ പ്രദേശ വാസികള്‍ കുളിക്കാനും മറ്റ് ഗാര്‍ഹിക ഉപയോഗത്തിനും ഈ തോടിനെയാണ്ആശ്രയിക്കുന്നത്. മാലിന്യ കലര്‍ന്ന് ജലം ഒഴുകിയെത്തുന്നത് അച്ചന്‍ കോവിലാറിലെ പാറക്കടവിലാണ്. അന്‍പതിലധികം കുടുംബങ്ങള്‍ ആശ്രയിക്കുന്നതും ഈ കടവിനെയാണ്. കടവില്‍ ഒഴുകിയെത്തുന്ന ജലത്തിന് രൂക്ഷഗന്ധമാതോടെ ഇവര്‍ ദുരിതത്തിലായിരിക്കുകയാണ്.
വൈകുന്നേരങ്ങളിലാണ് സെപ്റ്റിക് ടാങ്ക് മാലിന്യം ഇവിടെ നിന്ന് തുറന്നു വിടുന്നതെന്ന് പരിസരത്തെ വ്യാപാരികള്‍ പറയുന്നു. നേരത്തെ ഇത്തരത്തില്‍ മാലിന്യം ഒഴുക്കിയതിനെതിര് വ്യാപാരികള്‍ നഗരസഭയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it