palakkad local

വ്യാപാര പ്രമുഖനെ കള്ളക്കേസില്‍ കുടുക്കിയതായി പരാതി

പട്ടാമ്പി: ബൈക്ക് യാത്രയ്ക്കിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു എന്നാരോപിച്ച് വ്യാപാരപ്രമുഖനെ അറസ്റ്റുചെയ്തതായി പരാതി.
ചേമ്പര്‍ ഓഫ് കോമേഴ്‌സ് പട്ടാമ്പി പ്രസിഡന്റ് കെ എച്ച് അബ്ദുള്‍ഗഫൂറിനെയാണ് അറസ്റ്റ് ചെയ്തത്. കീഴായൂര്‍ നമ്പ്രത്ത് ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ കീഴില്‍ ബൈത്തുറഹ്മ കെ എച്ച് അബ്ദുള്‍ ഗഫൂറാണ് നിര്‍മിച്ച് നല്‍കുന്നത്. അവിടെ സന്ദര്‍ശിച്ച് തിരിച്ചു വരുമ്പോള്‍ പോലിസ് വാഹനം റോഡരികില്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുന്ന ഗഫൂറിനെ അസഭ്യം പറഞ്ഞ് ബൈക്കിന്റെ താക്കോല്‍ ബലമായി പിടിച്ച് വാങ്ങുകയും ജീപ്പില്‍ സ്റ്റേഷനിലേക്ക്‌കൊണ്ടുപോകുകയും ചെയ്തു. വിവരം അറിഞ്ഞ വ്യാപാരികളും, എംഎല്‍എ സി പി മുഹമ്മദും,യുഡിഎഫ്‌നേതാക്കളായ സി കെ അബ്ദുളളമാസ്റ്റര്‍, ടി പി ഷാജി, കമ്മുക്കുട്ടി എടത്തോള്‍, സി പി ഐനേതാവ് വാസുദേവന്‍, സി പി എം നേതാവ് വിനയന്‍ എന്നിവര്‍ സ്റ്റേഷനില്‍ എത്തി.
എംഎല്‍എ സിപി മുഹമ്മദ് അബ്ദുള്‍ ഗഫൂറിനെ ജാമ്യത്തി ല്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്യും എന്നനിലപാടിലായിരുന്നു പോലിസ് സ്വീകരിച്ചത്.
തുടര്‍ന്ന് എംഎല്‍ എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ഇടപെടുകയും അബ്ദുള്‍ ഗഫൂറിനെ സ്വന്തം ജാമ്യത്തില്‍ വിടുകയുമായിരുന്നു.
കെ എച്ച് അബ്ദുള്‍ ഗഫൂറിനെ അറസ്റ്റ്‌ചെയ്ത നടപടിയില്‍ ജില്ലാമുസ്ലിം ലീഗ്‌വൈസ്പ്രസിഡന്റും, പട്ടാമ്പി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെയര്‍മാനുമായ സി കെ അബ്ദുള്ള മാസ്റ്റര്‍ പ്രധിഷേധിച്ചു.
Next Story

RELATED STORIES

Share it