Kottayam Local

വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് വാര്‍ഷികം നടത്തി



കാഞ്ഞിരപ്പള്ളി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പളളി യൂനിറ്റിന്റെ 26ാം വാര്‍ഷികം വ്യാപാര ഭവനില്‍ നടന്നു. യൂനിറ്റ് പ്രസിഡന്റ് കെ ജെ ചാക്കോ കുന്നത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് ജോര്‍ജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ എം എ ഖാദര്‍ വിതരണം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് മാത്യു ചാക്കോ പെട്ടിയാങ്കല്‍ ജില്ലാ സെക്രട്ടറി മുജീബ് റഹ്മാന്‍, താലൂക്ക് പ്രസിഡന്റ് ജോസഫ് തോമസ്, സാലി ചെറിയാന്‍ ചീരന്‍ വേലില്‍, ബെന്നിച്ചന്‍ കുട്ടന്‍ചിറ,വി എം അബ്ദുള്‍ സലാം വാഴേപ്പറമ്പില്‍  സംസാരിച്ചു. തുടര്‍ന്ന് യൂനിറ്റിന്റെ പുതിയ ഭാരവാഹികളായി കെ ജെ ചാക്കോ കുന്നത്ത് രക്ഷാധികാരി, മാത്യു ചാക്കോ വെട്ടിയാങ്കല്‍ പ്രസിഡ ന്റ്, ബെന്നിച്ചന്‍ കുട്ടന്‍ചിറ ജനറല്‍ സെക്രട്ടറി, സാലി ചെറിയാന്‍ ചീരന്‍ വേലില്‍ ട്രഷറര്‍, വൈസ് പ്രസിഡന്റുമാരായി വി എം അബ്ദുള്‍ സലാം വാഴേപ്പറമ്പില്‍, എ ആര്‍ മനോജ് അമ്പാട്ട്, ജോസ് സി ജോസഫ് ചീരാംകുഴി ,പി കെ അന്‍സാരി പുതുപ്പറമ്പില്‍, സെക്രട്ടറിമാരായി ടി എം ജോണി തുണ്ടത്തില്‍, വി ഐ ഷാജഹാന്‍ വാഴേപ്പറമ്പി ല്‍, ബിജു പത്യാല, സുരേഷ്‌കുമാര്‍ പി വി എന്നിവരെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it