wayanad local

വ്യാപാരി യോഗത്തിലെ കൈയാങ്കളി ; നടപടി വേണമെന്ന് ആവശ്യം



മാനന്തവാടി: മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം അലങ്കോലപ്പെടുത്തുകയും സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീനെ തടയുകയും ഹാളിലെ സൗണ്ട് സിസ്റ്റം നശിപ്പിക്കുകയും ചെയ്ത സാമൂഹിക വിരുദ്ധര്‍ക്കെതിരേ നടപടി വേണമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ പോലും സമ്മതിക്കാത്ത ധിക്കാരപരമായ കടന്നുകയറ്റമാണ് ഇവിടെയുണ്ടായത്. ടൗണിലെ ചില വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും സംഘടനയില്‍ അംഗങ്ങളല്ലാത്തവരെയും പുറത്തുപോയവരെയും ഇതര സംഘടനകളിലെ അംഗങ്ങളെയും കൂട്ടുപിടിച്ച് മര്‍ച്ചന്റ്‌സ് അസോസിയേഷനെ തകര്‍ക്കാമെന്നതു വ്യാമോഹം മാത്രമാണ്. അംഗങ്ങളുടെ പരമാധികാര സഭയായ ജനറല്‍ബോഡി യോഗമാണ് സാമൂഹികവിരുദ്ധര്‍ അലങ്കോലപ്പെടുത്തിയത്. സംസ്ഥാന പ്രസിഡന്റിനെ അവഹേളിച്ചുള്ള യൂനിറ്റിലെ ചില അംഗങ്ങളുടെ പ്രകടനം ഗൗരവമായി കാണും. ഇതുസംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. യൂനിറ്റ് പ്രസിഡന്റ് കെ ഉസ്മാനെ മര്‍ദിച്ച കെ മുഹമ്മദ് ആസിഫിനെതിരേ നിയമനടപടികള്‍ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് എം വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി വി മഹേഷ്, ഇ എ നാസിര്‍, എന്‍ വി അനില്‍കുമാര്‍, കെ എക്‌സ് ജോര്‍ജ്, എം കെ ശിഹാബുദ്ദീന്‍, സി കെ സുജിത്, ഷാനവാസ്, എന്‍ പി ഷിബി സംസാരിച്ചു.
Next Story

RELATED STORIES

Share it