ernakulam local

വ്യാപാരിയെ; വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: കൊട്ടേഷന്‍ സംഘം അറസ്റ്റില്‍

അങ്കമാലി: വ്യാപാരിയെ ഇരുട്ടിന്റെ മറവില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ കൊട്ടേഷന്‍ സംഘത്തെ അങ്കമാലി പോലിസ് അറസ്റ്റ് ചെയ്തു.
വേങ്ങൂര്‍ വെസ്റ്റ് നെടുങ്ങുപ്ര ഓടയച്ചിറ കോളനി റോഡില്‍ കല്ലിടിച്ചില്‍ അമല്‍ (22), ചേലക്കര അടയ്‌ക്കോട് കൊച്ചുപുരയ്ക്കല്‍ വില്‍സണ്‍ (29), വേങ്ങൂര്‍ സ്വദേശികളായ ബേസില്‍ (19), ജോജി (19), ലിയോ (20), കോതമംഗലം തൃക്കാരിയൂര്‍ ചക്കര കാട്ടില്‍ സിബി (38) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 22ന് രാത്രി ഒമ്പത് മണിയോടെയാണ് തുറവൂരിലെ വ്യാപാരി ജെയിനെ വെട്ടി കൊലപ്പെടുത്തുവാന്‍ ശ്രമം നടത്തിയത്. രാത്രി കട പൂട്ടി പോവുന്നവഴി ഫോര്‍രജിസ്‌ടേഷന്‍ വാഹനത്തില്‍ വന്നാണ് സംഘം ജെയിനെ വെട്ടിയത്.
ഇരു കൈകള്‍ക്കും കാലിനും വേട്ടേറ്റ ജയന്‍ ഇപ്പോള്‍ ചികില്‍സയിലാണ്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ ജെയിനെ കൊല്ലുന്നതിന് 5 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ എടുത്തിരുന്നതായും കൊല്ലാന്‍ കഴിയാതെ കൈ വെട്ടിയതുകൊണ്ട് ഒരു ലക്ഷം രുപ മാത്രമെ ലഭിച്ചിട്ടുള്ളുവെന്നും മൊഴി നല്‍കിയതായി ആലുവ ഡിവൈഎസ്പി വൈ ആര്‍ റസ്റ്റം പറഞ്ഞു. എറണാകുളം, തൃശൂര്‍ ജില്ലകളിലെ ക്വട്ടേഷന്‍ കേസുകളില്‍പ്പെട്ട 70 ഓളം പേരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതിനു ശേഷമാണ് പ്രതികള്‍ പിടിയിലായതെന്നും ആലുവ ഡിവൈഎസ്പി വൈ ആര്‍ റസ്റ്റം വ്യക്തമാക്കി.
സംഭവത്തിന് ഒരു മാസം മുമ്പ് കാറില്‍ കൊട്ടേഷന്‍ സംഘം തുറവൂരിലെത്തി വിടും പരിസരവും കണ്ട് സ്‌കെച്ച് തയ്യാറാക്കിയിരുന്നു.
കുടാതെ ഒരു സിഫ്റ്റ് കാറിലെത്തി ആദ്യ ശ്രമവും നടത്തി. എന്നാല്‍ ജെയിനിന്റെ കൂടെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതുമൂലം ആദ്യ ശ്രമത്തില്‍നിന്നും പ്രതികള്‍ക്ക് അന്ന് മടങ്ങേണ്ടിവന്നു. രണ്ടാമത്തെ ശ്രമത്തിലാണ് ജെയിന് വേട്ടേറ്റത്. സംഭവ ദിവസം ജെയിന്‍ സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം കഴുത്തിലും നെഞ്ചിലും കൈകാലുകളിലും മാരകമായി വെട്ടുകയായിരുന്നു.
മൂവാറ്റുപുഴ, കോതമംഗലം, കോട്ടപ്പടി, കുറുപ്പുംപടി എന്നിവിടങ്ങളില്‍നിന്നാണ് പ്രതികളെ പോലിസ് പിടികുടിയത്. അലുവ ഡിവൈഎസ്പി വൈ അര്‍ റസ്റ്റം, അങ്കമാലി പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ കെ വിശ്വനാഥന്‍, അങ്കമാലി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ എ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Next Story

RELATED STORIES

Share it