Flash News

വ്യാപാരിയെ തട്ടിക്കൊണ്ട് പോയ സംഭവം : മൂന്നുപേര്‍ പിടിയില്‍



പെരിന്തല്‍മണ്ണ: പുത്തനങ്ങാടിയില്‍ വ്യാപാരിയെ കോയമ്പത്തൂരിലേക്ക് തട്ടിക്കൊണ്ടുപോയി ഒരുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. തമിഴ്‌നാട് സേലം ഏര്‍ക്കാട് സ്വദേശി ഇല്യാസ് ബാഷ (32), പുത്തനങ്ങാടി സ്വദേശി കലുങ്ങോളിപറമ്പില്‍ വീട്ടില്‍ ഹുസയ്ന്‍ എന്ന മാനു(26), പുഴക്കാട്ടിരി മൂന്നാക്കല്‍ വീട്ടില്‍ മുഹമ്മദ് ആഷിഫ്  (21) എന്നിവരെയാണു പുഴക്കാട്ടിരി, തച്ചംപാറ എന്നിവിടങ്ങളില്‍ നിന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, എഎസ്പി സുജിത്ദാസ്, സിഐ ഷാജു കെ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 7നു പുലര്‍ച്ചെയാണു കേസിനാസ്പദമായ സംഭവം നടന്നത്. പുത്തനങ്ങാടിയിലെ പ്രവാസി എന്ന സ്ഥാപന ഉടമയെ കാറിലെത്തിയ സംഘം കടയില്‍ നിന്നു ബലമായി പിടിച്ചുകൊണ്ടുപോയി ഒരുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. തമിഴ്‌നാട്ടിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച വ്യാപാരിയെ നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ കഴിഞ്ഞ 8ന് പോലിസ് മോചിപ്പി—ച്ചിരുന്നു. പുഴക്കാട്ടിരിയില്‍നിന്നു വിവാഹം കഴിച്ച തമിഴ്‌നാട് സ്വദേശി ഇല്യാസ് ബാഷയാണ് തട്ടിക്കൊണ്ടുപോവാന്‍ തമിഴ്‌നാട്ടിലെ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത്. തടവില്‍ പാര്‍പ്പിക്കപ്പെട്ട സമയത്ത് വ്യാപാരിയുടെ കൈവശമുണ്ടായിരുന്ന ഒരുലക്ഷം രൂപയും എടിഎമ്മില്‍ ഉണ്ടായിരുന്ന 49,000 രൂപയും ക്വാളിസ് കാറും സംഘം തട്ടിയെടുത്തിരുന്നു.
Next Story

RELATED STORIES

Share it