വ്യാപാരിയുടെ വീട് അടിച്ചു തകര്‍ത്തു; വാഹനങ്ങള്‍ കത്തിച്ചു
BY Sumeera SMR13 March 2016 5:16 AM GMT
Sumeera SMR13 March 2016 5:16 AM GMT
കൊടുങ്ങല്ലൂര്‍: പലചരക്ക് ഉടമയുടെ വീട് അടിച്ച് തകര്‍ക്കുകയും വാഹനങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. കാറും ഇരുചക്ര വാഹനങ്ങളുമാണ് അഗ്നിക്കിരയായത്. പടിഞ്ഞാറെ നടയിലെ സിഐ ഓഫിസിന് സമീപം മുളങ്ങാട് സ്റ്റോഴ്സ് ഉടമ ശ്രീനാരായണപുരം മണ്ഡുരി പരിപ്പ് കുളത്തെ അബ്ദുല്‍ സലാമിന്റെ വീടിന്റെ നേരെയാണ് കഴിഞ്ഞ ദിവസം രാത്രി അക്രമണം നടന്നത്. ജനല്‍ചില്ലുകള്‍ തല്ലിതകര്‍ക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ ആക്രമികള്‍ ഓടിമറയുകയായിരുന്നു. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ഇരുചക്രവാഹനം കത്തുന്ന കണ്ട വീട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു.
സംഭവറിഞ്ഞ് കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ നിന്ന് പോലിസെത്തി അന്വേഷണം നടത്തിയെങ്കിലും അക്രമികളെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. അയല്‍വാസിയുമായി ഭൂമി സംബന്ധമായി കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഈ സംഭവത്തിനു പിന്നില്‍ അവരാണോ എന്ന് സംശയമുണ്ടെന്ന് വീട്ടുകാര്‍ പോലിസിനോട് പറഞ്ഞു. സലാമിന്റെ മകന് സിപിഎം എസ്എന്‍ പുരം ലോക്കല്‍ അംഗവുമാണ്. പാര്‍ട്ടിയില്‍ ചിലരുമായി അഭിപ്രായഭിന്നതകള്‍ നടന്നതായും പറയുന്നുണ്ട്. പോലിസ് കേസെടുത്തു.

Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMT