വ്യാപാരികള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി

ന്യൂഡല്‍ഹി: ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കരുത്, ഓണ്‍ലൈന്‍ വ്യാപാരം നിയമംമൂലം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. മാര്‍ച്ചിനു ശേഷമുള്ള ധര്‍ണ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്തു. വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പോരാട്ടം നടത്തുമെന്ന് യെച്ചൂരി പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചില്ലറ വില്‍പന മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരാനുള്ള നീക്കം എതിര്‍ത്ത ബിജെപി, അധികാരത്തില്‍ എത്തിയതോടെ ഘട്ടംഘട്ടമായി വിദേശനിക്ഷേപം നടപ്പാക്കുകയാണ്. ഏക ബ്രാന്‍ഡ്, മൊത്ത വില്‍പന, ചില്ലറ വില്‍പന മേഖലകളില്‍ വിദേശനിക്ഷേം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം അഞ്ചു കോടിയിലധികമുള്ള കച്ചവടക്കാരെയും ഇവരെ ആശ്രയിക്കുന്ന 20 കോടിയോളം വരുന്ന ജനവിഭാഗത്തിന്റെയും ജീവിതം തകര്‍ക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചില്ലറവില്‍പന മേഖലയില്‍ വിദേശനിക്ഷേപം നടപ്പാക്കുന്നതോടെ ബഹുരാഷ്ട്ര കോര്‍പറേറ്റുകളുടെ മാളുകള്‍ വ്യാപാരം പിടിച്ചടക്കും. ഓണ്‍ലൈന്‍ വ്യപാരത്തിന്റെ കാര്യത്തില്‍ നികുതിഘടനയിലെ പഴുതുകള്‍ ഒഴിവാക്കി രാജ്യമുടനീളം ഏകീകൃത നിയമം കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. ചെറുകിട െ്രെഡവിങ്ങ് സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കണമെന്നും സബ്‌സിഡി അനുവദിക്കണമെന്നും താന്‍ അംഗമായ പാര്‍ലമെന്റ് സമിതി ശുപാര്‍ശ ചെയ്തിരുന്നതായും യെച്ചൂരി പറഞ്ഞു.
സിപിഎം ലോക്‌സഭാ കക്ഷി നേതാവ് പി കരുണാകരന്‍, പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, എംപിമാരായ പി കെ ശ്രീമതി, എം ബി രാജേഷ്, കെ എന്‍ ബാലഗോപാല്‍, പി കെ ബിജു, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it