വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ്നല്‍കി സ്ഥാനാര്‍ഥികള്‍
BY Sumeera SMR11 May 2016 5:04 AM GMT
Sumeera SMR11 May 2016 5:04 AM GMT
പേരാമ്പ്ര: ജനപ്രതിനിധികളായാല്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പേരാമ്പ്ര മണ്ഡലം ഇടത്-ഐക്യമുന്നണി സ്ഥാനാര്‍ഥികള്‍.
വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖത്തിലാണ് ഇടതു മുന്നണി സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണനും യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. മുഹമ്മദ് ഇഖ്ബാലും ഈ ഉറപ്പു നല്‍കിയത്.
ഇടതു മുന്നണി അധികാരത്തില്‍ വരുകയാണെങ്കില്‍ വ്യാപാര വാണിജ്യ മേഖലയില്‍ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന വ്യാപാര മിഷന് സ്ഥാപിക്കുമെന്നും വാണിജ്യവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപിപ്പിക്കുമെന്നും ടി പി രാമകൃഷ്ണന് പറഞ്ഞു.യുഡിഎഫ് അധികാരം നിലനിര്‍ത്തിയാല്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോ ഓഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നായിരുന്നു ഇഖ്ബാലിന്റെ മറുപടി. വാടക കുടിയാന് നിയമം നടപ്പാക്കണമെന്നും വ്യാപാര മന്ത്രാലയം സ്ഥാപിക്കണമെന്നുമായിരുന്നു വ്യാപാരികളുടെ പ്രധാന ആവശ്യം.
റോഡുവികസനത്തില്‍ നഷ്ടം സംഭവിക്കുന്ന കെട്ടിട ഉടമകള്‍ക്ക് മാത്രമല്ല വാടകക്കാരനും നഷ്ടപരിഹാരം നല്‍കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് മുത്തേടത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന് കമ്മന അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി എം മുഹമ്മദ് വിഷയാവതരണം നടത്തി. ടി എം ബാലന്, വി എം കുഞ്ഞബ്ദുള്ള സംസാരിച്ചു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT