kasaragod local

വ്യാപാരികളുടെ ജിഎസ്ടി രജിസ്‌ട്രേഷന്‍ 15 വരെ



കാസര്‍കോട്്: നിലവില്‍ വാണിജ്യനികുതി വകുപ്പില്‍ രജിസ്‌ട്രേഷനുള്ള വ്യാപാരികളുടെ ജിഎസ്ടി രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചു. രജിസ്‌ട്രേഷനായി പ്രൊവിഷണല്‍ ഐഡി വാണിജ്യ നികുതി വകുപ്പ് വ്യാപാരികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഏപ്രില്‍ 30ന് അവസാനിച്ച ആദ്യഘട്ടത്തില്‍ തന്നെ ജില്ലയിലെ 60 ശതമാനം വ്യാപാരികളും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് രേഖകള്‍ സമര്‍പ്പിച്ച വ്യാപാരികളുടെ എണ്ണം ജില്ലയില്‍ കുറവാണ്. ഈ മാസം 15 വരെ വ്യാപാരികള്‍ക്ക് ജിഎസ്ടി ശൃംഖലയില്‍് വിവരങ്ങള്‍ അപ് ലോഡ് ചെയ്യാം. ഇനിയും എന്റോള്‍ ചെയ്യാനുള്ള വ്യാപാരികള്‍ ഉടന്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വാണിജ്യനികുതി വകുപ്പ് അറിയിച്ചു. വ്യാപാരികള്‍ അവരുടെ വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങള്‍ ജിഎസ്ടി ശൃംഖലയില്‍ അപ്‌ലോഡ് ചെയ്ത് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കാത്ത പക്ഷം ജിഎസ്ടി രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടും. സംസ്ഥാനത്തെ രണ്ടര ലക്ഷത്തില്‍പരം വ്യാപാരികളാണ് ജിഎസ്ടി സംവിധാനത്തിലേക്ക് മാറുന്നത്. നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്‌ട്രേഷന്‍ ഉള്ള എല്ലാ വ്യാപാരികളും ജിഎസ്ടി സംവിധാനത്തിലേക്ക് വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങളും രേഖകളും  അപ്‌ലോഡ് ചെയ്യണം. ഇതിനായി വാണിജ്യനികുതി വകുപ്പിന്റെ നിലവിലുള്ള വെബ്‌സൈറ്റില്‍ (ംംം. സലൃമഹമമേഃല.െഴീ്.ശി) വ്യാപാരികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് കെവിഎടിഐ എസിലേക്ക് ലോഗ് ഇന്‍ ചെയ്യുക. അപ്പോള്‍ കെവിഎടിഐഎസില്‍ ജിഎസ്ടി എന്റോള്‍മെന്റിന് ആവശ്യമായ താല്‍ക്കാലിക യൂസര്‍ ഐഡിയും പാസ് വേഡും ലഭിക്കും. തുടര്‍ന്ന് ംംം.ഴേെ.ഴീ്.ശി എന്ന പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യുക. ജിഎസ്ടി പോര്‍ട്ടലില്‍ താല്‍ക്കാലിക യൂസര്‍ ഐഡിയും പാസ് വേഡും മാറ്റി പുതിയത് സൃഷ്ടിക്കുക. തുടര്‍ന്ന് ഡാഷ് ബോര്‍ഡില്‍ തെളിയുന്ന ടാബുകള്‍ തിരഞ്ഞെടുത്ത്  വിവരങ്ങള്‍ അപ് ലോഡ് ചെയ്യണം. ഈ വിവരങ്ങള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് സാധുത വരുത്തണം. വ്യാപാരികള്‍ക്കുള്ള സംശയ നിവാരണത്തിനായി എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫിസുകളിലും  ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സംബന്ധമായ എല്ലാവിധ സംശയനിവാരണവും ഹെല്‍പ് ഡെസ്‌ക് മുഖേന നിര്‍വഹിക്കാം. ഹെല്‍പ് ഡെസ്‌ക് നമ്പര്‍ 04994 256820, 9995116221.
Next Story

RELATED STORIES

Share it