വ്യാപാരമേഖലയിലെ പ്രശ്‌നങ്ങള്‍; 15ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് നസിറുദ്ദീന്‍

പാലക്കാട്: വ്യാപാര മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി 15നു ചര്‍ച്ച നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാണിജ്യനികുതി വകുപ്പിന്റെ അനാവശ്യ കട പരിശോധന തുടര്‍ന്നാല്‍ ശക്തമായി നേരിടും. പട്ടാമ്പിയില്‍ കട പരിശോധനയ്ക്കിടെ ലാത്തിചാര്‍ജിന് നേതൃത്വം നല്‍കിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണം.
ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. 60 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ള വ്യാപാരികള്‍ പിന്‍ നമ്പരെടുത്ത് കച്ചവടം ചെയ്യുമ്പോള്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭ്യമാക്കുന്നില്ല.
ലക്ഷക്കണക്കിനു രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ നോട്ടീസുകള്‍ അയ്ക്കുകയാണു പതിവ്. ഈ നടപടി പിന്‍വലിക്കണമെന്നും ക്ഷേമനിധി പെന്‍ഷനുകളും ക്ലെയിമുകളും ഉടന്‍ കൊടുത്തുതീര്‍ക്കാന്‍ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാടകക്കാരായ വ്യാപാരികള്‍ക്ക് അനുകൂലമായി ഓര്‍ഡിന്‍സ് ഇറക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്ത്, വൈസ് പ്രസിഡന്റ് പി എം എം ഇബ്രാഹീം, വൈസ് പ്രസിഡന്റുമാരായ മാരിയില്‍ കൃഷ്ണന്‍ നായര്‍, പെരിങ്ങമല രാമചന്ദ്രന്‍, കുഞ്ഞാവു ഹാജി, അഹമ്മദ് ഷെരീഫ്, ഖജാഞ്ചി ദേവസ്യ മേച്ചേരി യോഗത്തില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it