Second edit

വ്യാപാരത്തിന്റെ ഭാവി



സാമ്പത്തികവ്യവസ്ഥയുടെ അടിത്തറ വ്യാപാരമാണ്. സാധനങ്ങളുടെ കൊടുക്കല്‍ വാങ്ങലാണ് തൊഴിലുണ്ടാക്കുന്നത്; രാജ്യങ്ങളുടെ സമ്പദ്ഘടനയെ നിയന്ത്രിക്കുന്നത്. പക്ഷേ, വ്യാപാരത്തിന്റെ സ്വഭാവം മാറുകയാണ്. പഴയ കാലത്ത് കടകളില്‍ സാധനങ്ങള്‍ നിരത്തിവയ്ക്കും. ആളുകള്‍ വന്ന് വാങ്ങിക്കൊണ്ടുപോവും. പക്ഷേ, ഇന്ന് ഒരുഭാഗത്ത് ഷോപ്പിങ് മാളുകള്‍ നിരനിരയായി വികസിക്കുകയാണ്. അവിടെ പോവുന്നത് സാധനം വാങ്ങാന്‍ മാത്രമല്ല. മറിച്ച് കുടുംബത്തിന് ഉല്ലസിക്കാനുള്ള സകലവിധ സൗകര്യങ്ങളും ഒരുക്കിവച്ചാണ് മാളുകള്‍ ആളുകളെ കാത്തിരിക്കുന്നത്. അതേപോലെ വികസിക്കുന്ന മേഖലയാണ് ഓണ്‍ലൈന്‍ വിപണനവും. ഇന്റര്‍നെറ്റില്‍ ഏതു സാധനം വേണമെങ്കിലും ഓര്‍ഡര്‍ ചെയ്യാം. പറഞ്ഞ സമയത്തിനകം പറന്നെത്തും. പണം അപ്പോള്‍ കൊടുത്താലും മതി. അല്ലെങ്കില്‍ ഓണ്‍ലൈനായി തന്നെ പണമടയ്ക്കുകയും ചെയ്യാം. ഓണ്‍ലൈന്‍ വിപണി ആഗോള വ്യാപകമായിത്തന്നെ കുതിച്ചുയരുകയാണ് എന്നാണു കണക്കുകള്‍ പറയുന്നത്. അമേരിക്കയില്‍ തുടങ്ങിയ ആമസോണ്‍ ഇന്ന് ലോകമെങ്ങും ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന വ്യാപാരശൃംഖലയാണ്. ഇന്ത്യയില്‍ ഫഌപ്പ്കാര്‍ട്ട് പോലുള്ള തദ്ദേശീയ ഓണ്‍ലൈന്‍ വിപണികളും ശക്തിനേടുകയാണ്. ചൈനയിലാവട്ടെ, ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് സംഭവിച്ചിരിക്കുന്നത്. അവരുടെ വലിയ വ്യാപാരശൃംഖല ആലിബാബ എന്നാണ് അറിയപ്പെടുന്നത്. ആമസോണിനെ വെല്ലുന്ന ഉപഭോക്തൃശൃംഖലയാണ് ആലിബാബ കെട്ടിപ്പടുത്തിരിക്കുന്നത്. കച്ചവടം ഇനി പഴയ മട്ടിലാവില്ല എന്നു തീര്‍ച്ച.
Next Story

RELATED STORIES

Share it