Flash News

വ്യാപാരിയുടെ ആത്മഹത്യ; സംസ്ഥാനത്ത് എസ്ഡിപിഐയുടെ വ്യാപക പ്രതിഷേധം

വ്യാപാരിയുടെ ആത്മഹത്യ; സംസ്ഥാനത്ത്  എസ്ഡിപിഐയുടെ  വ്യാപക പ്രതിഷേധം
X
sdpiപാലക്കാട്: വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ നടപടിയില്‍ മനംനൊന്ത് ശ്രീകുമാര്‍ ആത്മഹത്യചെയ്യാന്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം.
ശ്രീകുമാറിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച്  തൃശൂരിലെ വാണിജ്യനികുതി ഓഫിസിലേക്ക് വ്യാപാരികള്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവരെ ക്രൂരമായി മര്‍ദ്ദിച്ച പോലിസ് നടപടി അതിക്രമമാണ്.  വന്‍കിടക്കാരെ സഹായിച്ച് ചെറുകിട വ്യാപാരികളെയും വ്യവസായികളെയും പീഡിപ്പിക്കുന്ന സമീപനത്തില്‍ നിന്നും വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പിന്‍മാറണം. ചെറുകിട വ്യാപരികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണണമെന്നും അല്ലാത്തപക്ഷം വ്യാപരികളുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും എസ്.ഡി.പി.ഐ നേതാക്കള്‍ പറഞ്ഞു.
വ്യാപാരികള്‍ക്കെതിരെ വാണിജ്യ നികുതി ഉദ്യോഗസ്ഥരുടെ പീഢനങ്ങളില്‍ പ്രതിഷേധിച്ച് ബുധനാഴ്ച്ച ഷെര്‍ണൂര്‍ ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനം പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ എം.കെ അബ്ദുല്‍ മജീദ്, മുന്‍സിപ്പല്‍ കൗണ്‍സിലാര്‍ മുസ്തഫ ഷൊര്‍ണൂര്‍, മണ്ഡലം പ്രസിഡന്റ് ടി.എം.മുസ്തഫ, സിദ്ധീഖ്, താലിബ് തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it