വ്യാപം: മുഖ്യപ്രതി അറസ്റ്റില്‍

ന്യൂഡല്‍ഹി: വ്യാപം അഴിമതിക്കേസിലെ മുഖ്യപ്രതി രമേശ് ശിവ്ഹരെ അറസ്റ്റില്‍. മൂന്നുവര്‍ഷമായി ഒളിവില്‍ കഴിയുന്ന പ്രതിയെ സിബിഐയും ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യസേനയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് കാണ്‍പൂരില്‍ നിന്നു പിടികൂടിയതെന്ന് ഡിജിപി ജാവീദ് അഹ്മദ് അറിയിച്ചു. മധ്യപ്രദേശ് പ്രഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് നടത്തുന്ന പരീക്ഷകളില്‍ കൃത്രിമം നടത്തുന്നതിനു വ്യാജ ഉദ്യോഗാര്‍ഥികളെ ഏര്‍പ്പാടാക്കിയതും പരീക്ഷ എഴുതിപ്പിച്ചതും ശിവ്ഹരെയുടെ നേതൃത്വത്തിലായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്.
Next Story

RELATED STORIES

Share it