വ്യാപം അഴിമതി: 10 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളുടെ 10 കോടിയിലേറെ വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ശ്രീ അരബിന്ദോ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ചെയര്‍മാന്‍ ഡോ. വിനോദ് ഭണ്ഡാരി, അഴിമതിക്കു പിന്നിലെ ആസൂത്രകന്‍ ഡോ. ജഗദീശ്‌സിങ് സാഗര്‍ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വ്യാപം നടത്തിയ 2012ലെ പ്രാഥമിക മെഡിക്കല്‍ പ്രവേശനപ്പരീക്ഷയ്ക്കും പ്രീ പിജി പരീക്ഷയ്ക്കും ഹാജരായ നിരവധി വിദ്യാര്‍ഥികളില്‍നിന്നു പ്രതികളും അവരുടെ സഹായികളും വന്‍ തുക കൈപ്പറ്റിയതായി അധികൃതര്‍ അറിയിച്ചു. ഇവരുടെ പേരില്‍ വന്‍ സംഖ്യയുടെ ബാങ്ക് നിക്ഷേപങ്ങള്‍ കണ്ടെത്തി.
Next Story

RELATED STORIES

Share it