വ്യാജ സര്‍ട്ടിഫിക്കറ്റ്: എംജി പിവിസിയെ ചോദ്യം ചെയ്തു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഒറിജിനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുപയോഗിച്ച് പേരുമാറ്റി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസില്‍ മഹാത്മാഗാന്ധി സര്‍വകലാശാല പിവിസിയെ തേഞ്ഞിപ്പലം പോലിസ് ചോദ്യം ചെയ്തു. എംജി പിവിസി ഡോ. ഷീന ഷുക്കൂര്‍ കാലിക്കറ്റ് പരീക്ഷാ കണ്‍ട്രോളര്‍ക്ക് വാട്‌സ്ആപ്പ് വഴി അയച്ചുകൊടുത്ത ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് വ്യാജമാണെന്ന് കണ്ടെത്തിയത്.
വിദേശത്തുനിന്ന് എംജി പിവിസിക്ക് വെരിഫിക്കേഷന് അയച്ചുകൊടുത്ത സര്‍ട്ടിഫിക്കറ്റ് കാലിക്കറ്റിന്റേതായതിനാലാണ് കണ്‍ട്രോളര്‍ക്ക് കൈമാറിയതെന്ന് ഷീന ഷുക്കൂര്‍ പോലിസിന് മൊഴി നല്‍കി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി കെ സി അജ്മലിന്റെതാണ് യഥാര്‍ഥത്തില്‍ സര്‍ട്ടിഫിക്കറ്റ്. ഇത് ജാസിര്‍ കരീം എന്നയാള്‍ പേരുമാറ്റിയാണ് വ്യാജനാക്കിയത്. ജാസിര്‍ കരീമിനെ അറസ്റ്റു ചെയ്യുന്നതിനാണ് പോലിസ് തീരുമാനം. ഇയാള്‍ വിദേശത്തായതിനാല്‍ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി പോലിസ് നീക്കം നടത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it