Idukki local

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം; അന്വേഷണം കൂടുതല്‍ പേരിലേക്ക്

തൊടുപുഴ: കട്ടപ്പനയില്‍ പിടിയിലായ വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മാണ കേസില്‍ അന്വേഷണം നിരവധി പേരിലേെക്കന്നു സൂചന.ഇത്തരത്തില്‍ നിരവധി പേര്‍ക്ക് പിടിയിലായ സംഘം സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കിയാതായി പോലിസ് പറയുന്നു.5000 രൂപ മുതല്‍ 10000 രൂപ വരെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സംഘം ഈടാക്കിയിരുന്നത്.
എത്ര പേര്‍ക്ക് വിവിധ തരത്തിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടെന്ന് കൂടുതല്‍ ചോദ്യം ചെയ്യലില്‍ മാത്രമേ പുറത്തുവരികയുള്ളുവെന്നും പോലിസ് പറഞ്ഞു.ഇടുക്കി,ആലപ്പുഴ,കോട്ടയം,എറണകുളം എന്നിവിടങ്ങളിലും സംഘം വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്.
കട്ടപ്പന-മുഹമ്മ പോലിസിന്റെ സംയുക്ത നീക്കത്തിനൊടുവിലാണ് പ്രതികളെ പോലിസ് കുടുക്കിയത്.വെള്ളിയാഴ്ച മുഹമ്മയില്‍ ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുമ്പോഴാണ് ബാഡ്ജിന് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കണ്ടെത്തിയത്.
എട്ടാം ക്ലാസ് പാസാകാത്ത ജോസഫ് കോട്ടയത്തെ സ്വകാര്യ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്.തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ മുഹമ്മ പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയ ഏജന്റ് റോക്കിയെ കുറിച്ച് വിവരം ലഭിച്ചത്.
കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജസര്‍ട്ടിഫിക്കറ്റ് അച്ചടിച്ചു നല്‍കുന്ന ഇടുക്കിയിലെ വന്‍ സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്.
ശനിയാഴ്ച വൈകിട്ടോടെയാണ് മുഹമ്മ പോലിസ് ഇടുക്കിയിലെത്തി കട്ടപ്പന സ്വദേശികളടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു.കേസില്‍തുടരന്വേഷണം നടക്കുന്നതിനാല്‍ മറ്റ് പ്രതികളെ കുറിച്ചുള്ള വിവരം പോലിസ് പുറത്ത് വിട്ടിട്ടില്ല.കോടതിയില്‍ ഹാജരാക്കിയ ജോസഫിനെയും റോബിനെയും റിമാന്റുചെയ്തു.
ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് മുഹമ്മ പോലിസ്.സംഭവുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ പര്വര്‍ത്തിച്ചിരുന്ന വന്‍ സംഘത്തെ മുഹമ്മ പോലിസ് കസ്റ്റഡിയിലെടുത്തതായി സ്ഥിരികരിക്കാത്ത വിവരങ്ങളുണ്ട്.കട്ടപ്പന മേഖലയില്‍ സംഘം വിതരണം ചെയ്തിട്ടുള്ള വ്യാജസര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് കട്ടപ്പന പോലിസും ആന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it