thrissur local

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ലക്ഷങ്ങള്‍ തട്ടിയ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

തൃശൂര്‍: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ബാങ്കില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പിടികിട്ടാപ്പുള്ളിയായ പ്രതിയെ 13 വര്‍ഷത്തിനു ശേഷം ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. മേലൂര്‍ പൂലാനി സ്വദേശി ചെറ്റക്കല്‍ വീട്ടില്‍ കുറുക്കന്‍ രാജു എന്നറിയപ്പെടുന്ന രാജേഷിനെയാണ് കൊച്ചിയില്‍ നിന്ന് ഇരിങ്ങാലക്കുട എസ് ഐ എം ജെ ജിജോയും സംഘവും അറസ്റ്റ് ചെയ്തത്. ജില്ലാ സഹകരണ ബാങ്കിന്റെ ഇരിങ്ങാലക്കുടയിലെ ശാഖയില്‍ നിന്നു വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മറ്റൊരാളിന്റെ പേരിലാണ് പ്രതി ലക്ഷങ്ങള്‍ തട്ടിയത്.
പോലിസ് അന്വേഷണത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചത് രാജേഷാണെന്നും കണ്ടുപിടിച്ചിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യ പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടിണ്ട്. ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ക്ക് സമാന രീതിയില്‍ ആളുകളെ വഞ്ചിച്ചതിന് തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ് സ്‌റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തില്‍ സീനിയര്‍ സിപിഒ മുരുകേഷ് കടവത്ത്, സിപിഒമാരായ വിഎന്‍ പ്രശാന്ത്കുമാര്‍, പി കെ മനോജ് എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it