kozhikode local

വ്യാജ സന്ദേശത്തിലെ മൊബൈല്‍ നമ്പര്‍: ആശങ്കയിലായത് വിദ്യാര്‍ഥി

കോഴിക്കോട്:   ബൈപാസിലെ  ഹൈലൈറ്റ് മാള്‍ അടച്ചുവെന്നും അവിടെ സുരക്ഷാ ജീവനക്കാരനു നിപാ ബാധിച്ചെന്നുമുള്ള വ്യാജ സന്ദേശങ്ങളില്‍ വിദ്യാര്‍ഥിയുടെ മൊബൈല്‍ നമ്പര്‍ ചേര്‍ത്തതാണ് വിദ്യാര്‍ഥിക്കും കുടുംബത്തിനും പ്രയാസമായത്. കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരനും എഴുത്തുകാരനുമായ മടവൂര്‍ സ്വദേശി ലത്തീഫ് മുട്ടാഞ്ചേരിയുടെ മകന്റെ നമ്പറാണ് ഹൈലൈറ്റ് മാള്‍ ജീവനക്കാരന്റേതെന്ന പേരില്‍ വ്യാജമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സന്ദേശത്തില്‍ ചേര്‍ത്തിട്ടുള്ളത്. ഇതുകാരണം കഴിഞ്ഞ ദിവസം അര്‍ധരാത്രിവരെ ധാരാളം കോളുകളാണ് ഈ വിദ്യാര്‍ഥിയുടെ ഫോണിലേക്കു വന്നത്. പ്ലസ് ടു പരീക്ഷ കഴിഞ്ഞു ബിരുദ പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു വിദ്യാര്‍ഥി. ഹൈലൈറ്റ് മാളിള്‍ നിപാ ബാധിതരുണ്ടെന്നും അതുകൊണ്ട് മാള്‍ അടച്ചെന്നുമുള്ള നിരവധി വ്യാജ സന്ദേശങ്ങളും വോയ്‌സുകളുമാണ് രണ്ടുമൂന്നു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ സന്ദേശങ്ങളിലാണ്് അതു പ്രചരിപ്പിച്ചവര്‍ ഈ വിദ്യാര്‍ഥിയുടെ മൊബൈല്‍ നമ്പര്‍ ചേര്‍ത്തത്. ഇതിനെതിരേ മാള്‍ അധികൃതര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. തന്റെ മകന്റെ മൊബൈല്‍ നമ്പര്‍ നിപയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ച വ്യാജ സന്ദേശങ്ങളില്‍ ചേര്‍ത്ത സാമൂഹിക വിരുദ്ധര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് പിതാവായ ലത്തീഫ്.
Next Story

RELATED STORIES

Share it