വ്യാജ വിദ്യാഭ്യാസ ബോര്‍ഡ്: ആറുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഷഹ്ദാരയില്‍ വ്യാജ വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ ആറുപേര്‍ അറസ്റ്റില്‍. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ്, ഡല്‍ഹി എന്ന പേരില്‍ 2012 മുതല്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നെന്നു പോലിസ് പറഞ്ഞു. വ്യാജ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ശിവപ്രസാദ് പാണ്ഡെ അടക്കമുള്ളവരാണ് അറസ്റ്റിലായതെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ നുപുര്‍ പ്രസാദ് പറഞ്ഞു. 17 ബോര്‍ഡുകളിലെ 15,000 ഓളം മാര്‍ക്ക് ഷീറ്റുകള്‍, സര്‍വകലാശാലകളിലെ റബര്‍ സ്റ്റാമ്പുകള്‍, പ്രിന്റര്‍, കംപ്യൂട്ടര്‍ തുടങ്ങിയവും പോലിസ് പിടിച്ചെടുത്തു. മാനവശേഷി മന്ത്രാലയം, എന്‍ഡിഇആര്‍ടി തുടങ്ങി വിവിധ ബോര്‍ഡുകളുടെ അംഗീകാരമുണ്ടെന്നാണ് ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്.
Next Story

RELATED STORIES

Share it