kasaragod local

വ്യാജ വാറ്റുകേന്ദ്രം റെയ്ഡില്‍ ഒരാള്‍ അറസ്റ്റില്‍



ശ്രീകണ്ഠപുരം: കാഞ്ഞിരക്കൊല്ലി കുരങ്ങന്‍മലയിലെ വ്യാജവാറ്റ് കേന്ദ്രത്തില്‍ ശ്രീകണ്ഠപുരം എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ 200ലിറ്റര്‍ വാഷുമായി ഒരാള്‍ അറസ്റ്റില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കാഞ്ഞിരക്കൊല്ലിയിലെ പാലേരി വീട്ടില്‍ പി കെ കേളപ്പ (60നാണ് അറസ്റ്റിലായത്. ഓടിപ്പോയ മണ്ണഞ്ചേരി വീട്ടില്‍ വല്‍സനായി അന്വേഷണം ഊര്‍ജിതമാക്കി. വാറ്റ്‌കേന്ദ്രം തകര്‍ത്തു. ഇന്‍സ്‌പെക്്ടര്‍ പി പി ജനാര്‍ദനന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പിടികൂടിയ വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു. പ്രിവന്റീവ് ഓഫിസര്‍ കെ ജി മുരളീദാസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം വി അഷ്‌റഫ്, പി വി പ്രകാശന്‍, ടി വി ഉജേഷ്, കെ രത്്‌നാകരന്‍, എം വി പ്രദീപന്‍, ഡ്രൈവര്‍ കേശവന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it