Flash News

വ്യാജ വാര്‍ത്ത: ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി

വ്യാജ വാര്‍ത്ത: ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി
X



കോഴിക്കോട് : ഐ.എസ് ബന്ധമുള്ള പോപുലര്‍ ഫ്രണ്ട് ശബ്ദരേഖ പുറത്ത് എന്ന തലക്കെട്ടില്‍ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമ ത്തിനെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് പോലിസില്‍ പരാതി നല്‍കി.
ദൗലത്തുല്‍ ഇസ്‌ലാമിന്റെ മലയാളികള്‍ക്കു വേണ്ടിയുള്ള 50-ാമത്തെ സന്ദേശമെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെ കുറിച്ച് ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി എന്ന ഓണ്‍ലൈന്‍ മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് യാതൊരു അടിസ്ഥാനവുമില്ലാതെ പോപുലര്‍ ഫ്രണ്ടിന്റെ പേര് കൂട്ടിച്ചേര്‍ത്
തിരിക്കുന്നത്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ ഭീതിപരത്താനിടയാക്കുന്നതും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്നതുമായ കാര്യങ്ങളാണ് വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത സന്ദേശം എന്ന പേരില്‍ ഒരു ഓഡിയോ ക്ലിപ്പും ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലിയിലെ വാര്‍ത്തയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. വാര്‍ത്താ പോര്‍ട്ടലിന്റെ ഔദ്യോഗിക ലോഗോയോടെയാണ് ഓഡിയോ ക്ലിപ്പ് വാര്‍ത്തയില്‍ ചേര്‍ത്തിരിക്കു
ന്നത്. ഫേസ്ബുക്കിലെ ഓഫീഷ്യല്‍ പേജിലൂടെ ഈ വാര്‍ത്തയും ഓഡിയോ ക്ലിപ്പും ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി പ്രചരിപ്പിക്കുകയും ചെയ്തു. പോപുലര്‍ ഫ്രണ്ടിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പ് എന്ന നിലയില്‍ സംഘപരിവാര പ്രവര്‍ത്തകരും അനുഭാവികളും ഇത് പ്രചരിപ്പിച്ചുവരുന്നുണ്ട്. പോപുലര്‍ ഫ്രണ്ടിന്റെ ഹിന്ദുവിരുദ്ധ ജിഹാദ് ആഹ്വാനമെന്ന തരത്തിലാണ് സംഘപരിവാറുകാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഈ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിക്കുന്നതെന്ന് പരാതിയില്‍ പറഞ്ഞു.
സമൂഹത്തില്‍ ഭീതിയും തെറ്റിദ്ധാരണയും പരത്തുന്നതും വിവിധ മതവിഭാഗങ്ങള്‍ക്
കിടയില്‍ വിദ്വേഷം വളര്‍ത്തുന്നവിധത്തിലുമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് പോലുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയും സമൂഹമാധ്യമങ്ങളുടെ സാധ്യത ദുരുപയോഗം ചെയ്തും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരേ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും പ്രചരിപ്പിച്ചതിനും ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലിക്കെതിരേയും പോപുലര്‍ ഫ്രണ്ടിന്റെ ഹിന്ദുവിരുദ്ധ ജിഹാദ് ആഹ്വാനമെന്ന തരത്തില്‍ ഓഡിയോ ക്ലിപ്പ് വ്യാജമായി പ്രചരിപ്പിച്ചവര്‍ക്കെതിരേയും ക്രിമിനല്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു

Next Story

RELATED STORIES

Share it