വ്യാജ മൊഴി നല്‍കാന്‍ ഭീഷണി: ഡോക്ടര്‍ മൊഴി നല്‍കി

കണ്ണൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ പിടികൂടിയ യുവാക്കള്‍ക്കെതിരേ വ്യാജ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലെ എസ്‌ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടര്‍ കെ പ്രതിഭ മൊഴി നല്‍കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിനു മുമ്പാകെ ഇന്നലെ തിരുവനന്തപുരത്താണു മൊഴി രേഖപ്പെടുത്തിയത്.
പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും എസ്‌ഐ തന്നെ ഭീഷണിപ്പെടുത്തിയതായും ഡോക്ടര്‍ മൊഴി നല്‍കി. കഴിഞ്ഞ 16ന് കഠ്‌വ കൂട്ടബലാല്‍സംഗ കൊലയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലില്‍ ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് ജില്ലാ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിച്ചപ്പോഴാണ് എസ്‌ഐ ഡോക്ടറെ ഭീഷണിപ്പെടുത്തിയത്.
Next Story

RELATED STORIES

Share it