kannur local

വ്യാജ മൊഴി നല്‍കാന്‍ എസ്‌ഐയുടെ ഭീഷണി: നീതിയില്ലെങ്കില്‍ രാജിയെന്ന് ഡോക്ടര്‍

കണ്ണൂര്‍: കശ്്മീരിലെ കഠ്്‌വയില്‍ ബാലികയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരേ നടത്തിയ ഹര്‍ത്താലില്‍ അറസ്റ്റിലായ യുവാക്കള്‍ക്കെതിരേ വ്യാജമൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തിയ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിക്കെതിരേ നടപടിയില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് വനിതാ ഡോക്്ടര്‍. താന്‍ നല്‍കിയ പരാതിയില്‍ നീതി ലഭിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്നാണ് കണ്ണൂര്‍ ജില്ലാ ഗവ. ആശുപത്രി കാഷ്വാലിറ്റി വിഭാഗം മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ പ്രതിഭ വ്യക്തമാക്കിയത്.
തന്റെ പരാതിയിന്‍മേല്‍ എസ്‌ഐയെ രക്ഷിക്കാന്‍ പോലിസിലും ആരോഗ്യവകുപ്പിലും വ്യാപക ശ്രമം നടന്നതോടെയാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചതോടെ ആരോഗ്യവകുപ്പിലെ ചില സംഘടനകളെ കൊണ്ട് തനിക്കെതിരേ വ്യാജ പ്രസ്താവന ഇറക്കിപ്പിച്ചു. കണ്ണൂര്‍ എസ്പിക്കും ഐജിക്കും പുറമെ സംസ്ഥാന പോലിസ് ചീഫിനും സംസ്ഥാന വിജിലന്‍സ് ഡയറക്്ടര്‍ക്കും വനിതാ കമ്മീഷനിലും എസ്‌ഐക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. എസ്‌ഐക്കെതിരേ പരാതി പിന്‍വലിച്ചില്ലെങ്കില്‍ തന്നെ സ്ഥലം മാറ്റിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ക്ക് സ്ഥലം മാറ്റമില്ലെന്നു വിശദീകരണം നല്‍കി പരസ്യ പ്രസ്താവന ഇറക്കേണ്ടി വന്നു. എസ്‌ഐയ്‌ക്കെതിരേ നല്‍കിയ പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ വകുവരുത്തുമെന്ന ഭീഷണി ഉയര്‍ന്നതോടെ മറ്റൊരിടത്തേക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ നിര്‍ദേശം മുന്നോട്ടുവച്ചത് ഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലെ ഉത്തരവാദിത്തപ്പെട്ട ഉന്നത ഉദ്യോഗസ്ഥരാണ്. ഡോക്്ടര്‍മാരുടെ ചില സംഘടനകളും ഡയറക്്ടറും മാത്രം ചേര്‍ന്നതാണ് ആരോഗ്യവകുപ്പ് എന്ന് തെറ്റിദ്ധരിച്ചവരാണ് തനിക്കെതിരേ വ്യാജ പ്രസ്താവന ഇറക്കിയത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കെതിരേ ചീഫ് സെക്രട്ടറിക്കും ആരോഗ്യ സെക്രട്ടറിക്കും ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്.
താന്‍ നല്‍കിയ പരാതികളില്‍ അന്വേഷണങ്ങള്‍ നടക്കുന്നതിനിടെ എന്റെ ആശുപത്രി ഡ്യൂട്ടി രാജ്യദ്രോഹക്കുറ്റമെന്ന് ചിത്രീകരിക്കാനുള്ള എസ്‌ഐ ശ്രീജിത്ത് കൊടേരിയുടേത് അധികാരദുര്‍വിനിയോഗ നടപടിയാണെന്ന് കാണിച്ച് കലക്്ടര്‍ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.  ഇതിന്‍മേല്‍ 10 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ എസ്പിയോട് കലക്്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പോലിസ് കസ്റ്റഡിയിലുള്ളവരുടെ വൈദ്യ പരിശോധന നടത്തുമ്പോള്‍ മുറിവുകള്‍ കണ്ടത് ആശുപത്രി രേഖകളില്‍ ഡോക്്ടര്‍ എന്ന നിലയില്‍ താന്‍ എഴുതിയത് രാജ്യദ്രോഹക്കുറ്റമാണെന്നാണ് എസ്‌ഐ ശ്രീജിത്ത് കൊടേരി കണ്ടെത്തിയത്.
ഇതിനെതിരേ ഉത്തരമേഖലാ എഡിജിപിക്കും പരാതി നല്‍കും. അന്നു രാത്രി തന്റെ ആശുപത്രി ഡ്യൂട്ടിക്കിടെ എസ്‌ഐ വന്ന് കസ്റ്റഡിയിലുള്ളവരുടെ ദേഹത്തെ മുറിവുകള്‍ എഴുതരുതെന്നും ആളെ കാണാതെ വൈദ്യ പരിശോധന നടത്തിയതായി എഴുതി നല്‍കണമെന്നും ചിലത് മെഡിക്കല്‍ രേഖകളില്‍ നിന്നു കുറവ് ചെയ്യണമെന്നും ആവശ്യപ്പെട്ടത് നിരസിച്ചതോടെ വനിതാ ഡോക്്ടറായ തന്നോട് എസ്‌ഐ ഗുണ്ടായിസം കാണിക്കുകയായിരുന്നു. തന്റെ പരാതി നിര്‍വീര്യമാക്കി എസ്‌ഐയെ രക്ഷിക്കാനാണ് ശ്രമമെങ്കില്‍ ജോലി രാജിവയ്ക്കുമെന്നും ഡോ. കെ പ്രതിഭ പറഞ്ഞു.
Next Story

RELATED STORIES

Share it