Flash News

വ്യാജ ബോംബ് ഭീഷണി; 15കാരന്‍ കസ്റ്റഡിയില്‍

ആലുവ: റെയില്‍വേ സ്‌റ്റേഷനില്‍ ബോംബുണ്ടെന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വ്യാജ സന്ദേശത്തെ തുടര്‍ന്നു പത്താം ക്ലാസ് വിദ്യാര്‍ഥിയായ 15കാരന്‍ പോലീസ് പിടിയിലായി.

ഭീഷണിയെത്തുടര്‍ന്ന് ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടു മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ്  എറണാകുളം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വ്യാജസന്ദേശമെത്തിയത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ആലുവ പോലീസും മണിക്കൂറോളം സ്റ്റേഷനിലും പരിസരങ്ങളിലും പരിശോധന നടത്തി. എന്നാല്‍ ഒന്നും കണെ്ടത്താനായില്ല.

ഇതോടെ സന്ദേശം വ്യാജമാണെന്ന് മനസിലാക്കിയ പോലീസ് അന്വേഷണമാരംഭിച്ചു. ഫോണ്‍നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കടുങ്ങല്ലൂര്‍ മുപ്പത്തടം സ്വദേശിയായ 15-കാരനെ ആലുവ പോലീസ് പിടികൂടിയത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും തന്റെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടിരുന്നുവെന്നുമാണ് ബാലന്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്.
Next Story

RELATED STORIES

Share it