Pathanamthitta local

വ്യാജ ഫോണ്‍സന്ദേശം നല്‍കി യുവാക്കളില്‍ നിന്ന് പണം തട്ടി

പത്തനംതിട്ട: പ്രമുഖ കമ്പനിയുടെ മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചുവെന്ന വ്യാജഫോണ്‍ സന്ദേശം നല്‍കി യുവാക്കളില്‍ നിന്നു പണം തട്ടിയെടുത്തതായി പരാതി. തെള്ളിയൂര്‍ സ്വദേശികളായ കരിമ്പന്നൂര്‍ വീട്ടില്‍ അഖില്‍ ബി നായര്‍, കമലവിലാസത്തില്‍ അരുണ്‍ എസ് നായര്‍ എന്നിവര്‍ ഇതുസംബന്ധിച്ച് കോയിപ്രം പോലിസിന് പരാതി നല്‍കി.
മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചുവെന്ന് പറഞ്ഞ് ഈമാസം ഒന്നിന് 7210478590 എന്ന നമ്പരില്‍ നിന്നാണ് ഇരുവര്‍ക്കും ഫോണ്‍ വന്നത്. 3200 രൂപ നികുതിയടച്ച് ഫോണ്‍ കൈപ്പറ്റാമെന്നായിരുന്നു ഫോണില്‍ സംസാരിച്ച വനിത നല്‍കിയ വിവരം. 15000 രൂപ വിലവരുന്ന ഫോണിന്റെ വിശദാംശങ്ങളും നിറവും മറ്റും പറഞ്ഞ ശേഷം ഇരുവരില്‍ നിന്നും മേല്‍വിലാസം വാങ്ങുകയും ചെയ്തു. തൊട്ടടുത്ത ദിവസം മാനേജരെന്ന് പരിചയപ്പെടുത്തി 8285915337 എന്ന നമ്പരില്‍ നിന്നും മറ്റൊരാള്‍ വിളിച്ച് സമ്മാനം അയച്ചിട്ടുള്ളതായി ഇരുവരെയും അറിയിച്ചു.
ഈമാസം 16ന് തെള്ളിയൂര്‍ പോസ്‌റ്റോഫീസില്‍ പാഴസല്‍ വരികയും 3200 രൂപ വീതം നല്‍കി ഇരുവരും കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ ഫോണിനു പകരം, ഇമിറ്റേഷന്‍ ലോഹത്തില്‍ തീര്‍ത്ത ചെറിയ ശില്‍പ്പങ്ങളാണ് രണ്ടുപേര്‍ക്കും ലഭിച്ച പാഴ്‌സലുകളില്‍ ഉണ്ടായിരുന്നത്. യുവാക്കളെ വിളിച്ച ഫോണ്‍ നമ്പര്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്ന് പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it