palakkad local

വ്യാജ ഫേസ് ബുക്ക് പ്രൊഫൈല്‍ : യുവതികളെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു



പട്ടാമ്പി: സ്ത്രീകളെ വ്യാജപേരുകളില്‍ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച ശേഷം പീഢനം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.പാലക്കാട് കുഴല്‍മന്ദം സ്വദേശി കളത്തില്‍ മുഹമ്മദ് നസീറിനെ (40)യാണ് പട്ടാമ്പി സി.ഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. ആദര്‍ശ്, ബാബുരാജ് തുടങ്ങിയ വിവിധ പേരുകളില്‍ ആണ് ഈയാള്‍ സ്ത്രീകളെ പരിചയപ്പെട്ടിരുന്നത്. ഷിപ്പില്‍ ക്യാപ്റ്റനാണെന്നും കോടീശ്വരനാണെന്നും ഈയാള്‍ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇതിനായി ഈയാള്‍ ഫേസ് ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ തനിക്ക് വന്‍ സ്വാധീനം ഉണ്ടെന്നും നിരവധി കാര്യങ്ങള്‍നടത്തി തരാമെന്നും പല സ്ത്രീകളേയും  ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. സാമ്പത്തിക ഭദ്രതയുള്ള വീടുകളിലെ വിദ്യാസമ്പന്നരായ യുവതികളാണ് ഇയാളുടെ തട്ടിപ്പിന് കൂടുതലും ഇരയായിട്ടുള്ളത്. രാജകുടുംബാം ഗം ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ചിലയിടത്ത് വിവാഹ അഭ്യര്‍ഥനയും നടത്തിയിരുന്ന ഇയാളെ തന്ത്രപരമായാണ് പാലക്കാട് നൂറണിയില്‍ വച്ച് പോലിസ് പിടികൂടിയത്. കൂടുതല്‍ പേര്‍ ഈ യാ ളു ടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നുള്ള കാര്യത്തിലും പോലിസ് അന്വേഷണം തുടരും. പട്ടാമ്പി സിഐ പി എസ് സുരേഷ്, എസ്‌ഐമാരായ  കൃഷ്്്ണന്‍ കുട്ടി, സത്യന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഈയാളെ പിന്നിട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it