വ്യാജ പ്രചാരണം: യുവാവിനെതിരേ കേസ്

കണ്ണൂര്‍: നിപാ വൈറസിന്റെ മറവില്‍ നവമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തിയതിനു യുവാവിനെതിരേ ടൗണ്‍ പോലിസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി പി എം സുനില്‍കുമാറിനെ(28)തിരെയാണ് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി കേസെടുത്തത്. നിപാ വൈറസ് പകരുന്നത് ബ്രോയിലര്‍ കോഴിയിലൂടെയാണെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചത്. നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് കൂട്ടായ്മകളിലും തെറ്റായ വിവരങ്ങള്‍ നിരന്തരം പ്രചരിപ്പിച്ചുവെന്നതാണ് കേസ്. ജില്ലയില്‍ ആദ്യമായാണ് നിപാ വൈറസിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് ഒരാളുടെ പേരില്‍ കേസെടുക്കുന്നത്. വ്യാജപ്രചാരണങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നു സംസ്ഥാന ആരോഗ്യ വകുപ്പ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണു നടപടി.
Next Story

RELATED STORIES

Share it