kozhikode local

വ്യാജ പ്രചാരണം: പോലിസ് കേസെടുത്തു

കോഴിക്കോട്: ജില്ലയില്‍ നിപാ വൈറസ് ബാധയെത്തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തില്‍ വ്യാജ പ്രചാരണങ്ങള്‍ സൃഷ്ടിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് നടക്കാവ്, നല്ലളം, ഫറോക്ക് പോലിസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ കസ്റ്റഡിയിലെടുത്ത്് ജാമ്യത്തില്‍ വിട്ടു.
ഇനി മുതല്‍ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന്്് ജില്ലാ പോലിസ് മേധാവി കാളിരാജ് മഹേഷ്‌കുമാര്‍ അറിയിച്ചു. ഇത്തരം തെറ്റായ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ അവ പ്രചരിപ്പിക്കരുതെന്നും വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെവരെ കസ്റ്റഡിയില്‍ എടുത്ത്് ജാമ്യത്തില്‍ വിട്ടെങ്കിലും ഇവരുടെ പേരുവിവരങ്ങള്‍ പോലിസ് വെളിപ്പെടുത്തിയില്ല.

Next Story

RELATED STORIES

Share it