വ്യാജ പാസ്‌പോര്‍ട്ട്: ഛോട്ടാരാജനെതിരേ കുറ്റപത്രം

ന്യൂഡല്‍ഹി: വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ചു രാജ്യം വിട്ട കേസില്‍ അധോലോക നേതാവ് ഛോട്ടാരാജനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
ഇതേ കേസില്‍ മൂന്നു മുന്‍ പാസ്‌പോര്‍ട്ട് ഓഫിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ബംഗളൂരു പാസ്‌പോര്‍ട്ട് ഓഫിസില്‍ ഉദ്യോഗസ്ഥരായിരുന്ന ജയശ്രീ റാഹത്ത്, ദീപക് നത്ത്‌വര്‍ലാല്‍ ഷാ, ലളിതാ ലയാമോന്‍ എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മോഹന്‍ കുമാര്‍ എന്ന വ്യാജ പേരില്‍ നിര്‍മിച്ച പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ്, നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഛോട്ടാരാജന്‍ ആസ്‌ത്രേലിയയിലേക്ക് രക്ഷപ്പെട്ടത്. 2003 സപ്തംബര്‍ 22ന് ആസ്‌ത്രേലിയയില്‍ എത്തിയ രാജന്‍ വിവിധ വിസകളില്‍ അവിടെ താമസിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it