ernakulam local

വ്യാജ പരാതികള്‍ നല്‍കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍



കാക്കനാട്: നിയമസഹായ സംഘടനയുടെ മറവില്‍ വ്യാജ പരാതികള്‍ നല്‍കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മൂന്ന് മാസം മുമ്പ് കലക്‌ട്രേറ്റില്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞു ഇറച്ചി വില്‍പ്പനക്കാരനില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് ഇയാളെ തൃക്കാക്കര പൊലിസ് പിടികൂടിയത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ വാഴക്കാല ചെമ്പ്മുക്കില്‍ പോളക്കാട്ട് വീട്ടില്‍ ജയന്‍ ജേക്കബ്(61)ആണ് കലക്‌ട്രേറ്റ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. തനിക്കെതിരേ വ്യാജപരാതി നല്‍കി കലക്്ടറേറ്റില്‍ വച്ച് പരാതി ഒതുക്കാന്‍ ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന ഇറച്ചി വില്‍പ്പനക്കരന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കലക്‌ട്രേറ്റിലെ ജീവനക്കാരനാണെന്നും പരാതി ഒതുക്കാന്‍ ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ഇറച്ചി വില്‍പ്പനക്കരന്റെ പരാതി. അടുത്ത കാലത്തായി ഏലൂര്‍ ഡിപ്പോക്ക് സമീപം താമസിക്കുന്ന പ്രതി ചേരാനെല്ലൂരിലെ ഇറച്ചി വില്‍പ്പനയ്ക്കാരനെതിരേ വ്യാജ പരാതി നല്‍കിയാണ് പണം തട്ടാന്‍ ശ്രമിച്ചത്. കഴിഞ്ഞ ഏപ്രില്‍ 11ന് കലക്‌ട്രേറ്റില്‍ ഉദ്യോഗസ്ഥനാണെന്ന വ്യാജേന ഇറച്ചി വ്യാപാരിക്കെതിരെ പരാതിയുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി പരാതി പരിഹരിക്കാമെന്ന് വിശ്വാസിപ്പിച്ച് ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ഇറച്ചി വില്‍പ്പനക്കാരന്റെ പരാതി. ഇറച്ചി വില്‍പ്പനക്കാരനില്‍ വിശ്വാസമുണ്ടാക്കാന്‍ എഡിഎമ്മിന്റെ മുറിയില്‍ കയറി തിരിച്ചു വന്ന ഇയാള്‍ താഴത്തെ നിലയില്‍ വെച്ച് പണം ആവശ്യപ്പെടുകയായിരുന്നു. ഇയാള്‍ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചതെന്ന് ബോധ്യപ്പെട്ട ഇറച്ചി വില്‍പ്പനക്കാരന്‍ സിവില്‍ സ്‌റ്റേഷനിലെ ജീവനക്കാരോട് സംഭവം വിവരിച്ചതോടെയാണ് കബളിപ്പിക്കല്‍ നാടകം പുറത്തായത്. അന്ന തന്നെ മുന്‍ എ.ഡി.എം സി.കെ.പ്രകാശ് പൊലിസില്‍ വിവരം അറിയിച്ചിരുന്നു. പ്രതി പണം ആവശ്യപ്പെടുന്നതിന്റെ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയാണ് ഇറച്ചി വില്‍പ്പനക്കാരന്‍ എ.ഡി.എമ്മിന് നല്‍കിയിരുന്നു. ഓഡോയോ സംഭാഷണം പരിശോധിച്ച് ഇയാളുടെ ശബ്ദം തന്നെയാണെന്ന് വ്യക്തത വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.സിവില്‍ സ്‌റ്റേഷന്‍ സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്കെതിരെ പൊലിസ് നടത്തിയ അന്വേഷണത്തില്‍ സമാനമായ നിരവധി തട്ടുപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്. ചേരാനെല്ലൂരില്‍ അധനധികൃത ഇറച്ചി വില്‍പ്പനക്കാരനെതിരെ ഇയാള്‍ തന്നെയാണ് പരാതി നല്‍കിയത്. നിയമ സാഹായ സംഘനയുടെ മറവില്‍ ഇയാള്‍ ചേരാനെല്ലൂര്‍ പ്രദേശത്ത് പതിപ്പിച്ച നിരവധി പോസ്റ്ററുകളുടെ ദൃഷ്യങ്ങളും പൊ ലിസ് ശേഖരിച്ചിട്ടുണ്ട്. നിയമ സംഘടനയുടെ മറവില്‍ കെട്ടിട നിര്‍മാതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്ന് തൃക്കാക്കര എസ്‌ഐ പി എസ് ഷിജു വ്യക്തമാക്കി.
Next Story

RELATED STORIES

Share it