thrissur local

വ്യാജ നോട്ടുകള്‍ വിപണിയില്‍; പോലിസ് ജാഗ്രതാ നിര്‍ദേശം നല്‍കി

തൃശൂര്‍: ഒറിജിനലിനെ വെല്ലുന്ന വ്യാജനോട്ടുകള്‍ വിപണയിലെത്തുന്നു. കള്ളനോട്ടുകളെ കരുതിയിരിക്കണമെന്ന് പോലിസ്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ബംഗാളി നല്‍കിയത് രണ്ടായിരത്തിന്റെ നോട്ട്. സാധനങ്ങളുടെ തുകയെടുത്ത് ബാക്കി ആയിരത്തിലധികം രൂപ കടക്കാരന്‍ തിരിച്ചുനല്‍കി.
തനിക്ക് ലഭിച്ചത് കള്ളനോട്ടാണെന്ന് കടയുടമ അറിഞ്ഞിട്ടില്ല. നോട്ട് വിപണിയിലെത്തി. ഇതുപോലെ ഇറങ്ങിയ കള്ളനോട്ടുകള്‍ കുറച്ചല്ല. കഴിഞ്ഞദിവസം പീച്ചി പോലീസിന്റെ പിടിയിലായ ബംഗാളികള്‍ നോട്ട് കൊണ്ടുവന്നത് കോല്‍ക്കത്തയില്‍ നിന്നാണ്. ഇവരുടെ കയ്യിലെ രണ്ടായിരത്തിന്റെ നോട്ട് കളര്‍ ഫോട്ടോസ്റ്റാറ്റായിരുന്നു. ഒറ്റനോട്ടത്തില്‍ വ്യാജനാണെന്ന് തിരിച്ചറിയാനാകില്ല. സംഭവത്തില്‍ സബാന്‍ ഷെയ്ഖ് എന്നയാള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ ഇപ്പോള്‍ റിമാന്റിലാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് കൂടൂതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ എത്രത്തോളം വ്യാജനോട്ടുകള്‍ വിപണിയിലിറക്കിയെന്നതും, നോട്ടിന്റെ ഉറവിടവും സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താനാകൂ.
നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേക കരുതല്‍ വേണമെന്ന് തൃശൂര്‍ എസിപി വി കെ രാജു പറഞ്ഞു. ഏതാനും മാസം മുമ്പ് ചാവക്കാട് പോലിസ് കള്ളനോട്ടടി സംഘത്തെ പിടികൂടിയിരുന്നു. കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് അടിക്കുന്ന ബിജെപി പ്രാദേശിക നേതാക്കളും അറസ്റ്റിലായിരുന്നു. ഒറിജിനലിനെ വെല്ലുന്ന വ്യാജനോട്ടുകളാണ് ഇവരും വിപണിയിലിറക്കിയത്.
പുതിയ രണ്ടായിരത്തിന്റെ നോട്ടില്‍ 17 പ്രത്യേകതകളുണ്ട്. ഇതിലെ പകുതി പ്രത്യേകതകളും കണ്ടെത്തിയ വ്യാജനോട്ടുകളുണ്ട്. പഴയ നോട്ടുകളിലെ സെക്യൂരിറ്റി ത്രഡ് പോലും വ്യാജനോട്ടുകളില്‍ കണ്ടെത്തുമ്പോള്‍ നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്നര്‍ത്ഥം.
Next Story

RELATED STORIES

Share it