Flash News

വ്യാജ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; രണ്ടുപേര്‍ അറസ്റ്റില്‍



മുംബൈ : ഇന്റര്‍നെറ്റ് വഴി ഫോണ്‍ വിളിക്കാനുളള സൗകര്യം ഉപയോഗിച്ചുകൊണ്ട് വ്യാജടെലിഫോണ്‍ എക്‌സചെഞ്ച് നടത്തി വന്ന രണ്ടുപേര്‍ പോലീസ് പിടിയിലായി. മഹരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലാണ് സംഭവം. ശങ്കര്‍ ബിരേദര്‍ (33) രവി സബ്ദെ (27) എന്നിവരെയാണ് മഹരാഷ്ട്രാ പൊലിസിന്റെ പ്രത്യേകസംഘം പിടികൂടിയത്. രാജ്യത്തെ അംഗീകൃത ടെലിഫോണ്‍ സംവിധാനമില്ലാതെ ഇന്റര്‍നെറ്റ് ശബ്ദരേഖ കൈമാറ്റം ചെയ്യുന്ന സൗകര്യം ഉപയോഗിച്ച് ഇവര്‍ എക്‌സചെഞ്ച് നടത്തിവരികയായിരുന്നു.
Next Story

RELATED STORIES

Share it