വ്യാജ കേസ്: എസ്‌ഐക്കും അഭിഭാഷകനും നാലുവര്‍ഷം തടവ്

ന്യൂഡല്‍ഹി: പ്രതികാരനടപടിയായി ഒരാള്‍ക്കെതിരേ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന കേസില്‍ പോലിസ് സബ് ഇന്‍സ്‌പെക്ടറെയും അഭിഭാഷകനെയും കോടതി നാലുവര്‍ഷം തടവിനു ശിക്ഷിച്ചു. ഒന്നര ലക്ഷം രൂപവീതം പിഴയുമടയ്ക്കണം. തന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്തതിനു സുശീല്‍ ഗുലാത്തി എന്നയാള്‍ സബ് ഇന്‍സ്‌പെക്ടറായ നരേന്ദ്ര സിങിനെതിരേ 2000ത്തില്‍ പരാതിനല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇതിനു പ്രതികാരമായി നരേന്ദ്രസിങ്, ഗുലാത്തിക്കെതിരേ ഒരു ഭിന്നശേഷിക്കാരിയെ പണം നല്‍കി സ്വാധീനിച്ച്, വ്യാജ ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അഭിഭാഷകന്‍ ഹാസി മുഹമ്മദും മറ്റു രണ്ടുപേരും വ്യാജ കേസിന് സഹായം നല്‍കി. കേസുമായി ബന്ധപ്പെട്ട് ഗുലാത്തിക്ക് രണ്ടുമാസം ജയിലില്‍ കഴിയേണ്ടിവന്നു. പിന്നീട് അദ്ദേഹം മരിക്കുകയും ചെയ്തു. പണത്തിനു വേണ്ടിയാണു താന്‍ ആരോപണം ഉന്നയിച്ചതെന്ന സ്ത്രീയുടെ മൊഴിയാണ് കേസ് മാറിമറിയാന്‍ കാരണം.
Next Story

RELATED STORIES

Share it