Flash News

വ്യാജ കറന്‍സിയുമായി രണ്ട് പേര്‍ ഷാര്‍ജ പോലിസിന്റെ പിടിയില്‍

ഷാര്‍ജ: വ്യാജ കറന്‍സിയുമായി രണ്ട് നൈജീരിയന്‍ യുവാക്കളെ ഷാര്‍ജ പോലിസ് പിടികൂടി. ശരിയായ പണം വാങ്ങി അതിന്റെ ഇരട്ടി വ്യാജ ഡോളര്‍ നല്‍കിയായിരുന്നു ഇരുവരും തട്ടിപ്പ് നടത്തിയത്.
പോലിസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരും പിടിയിലായത്. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്നും വ്യാജ കറന്‍സികളും പിടിച്ചെടുത്തു. സന്ദര്‍ശക വിസയിലെത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഷാര്‍ജ പോലീസ് കേസ് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it