Flash News

'വ്യാജ ഏറ്റുമുട്ടല്‍ വിദഗ്ധന്‍' ഡിജെ വന്‍സാരയ്ക്ക് പുതിയ വെബ്‌സൈറ്റ്

വ്യാജ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ ഡിജെ വന്‍സാരയ്ക്ക് പുതിയ വെബ്‌സൈറ്റ്
X
vanzara

അഹ്മദാബാദ്: ഗുജറാത്തിലെ നിരവധി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലെ  പ്രതികളിലൊരാളായി  മുദ്രകുത്തി എട്ടു വര്‍ഷം ജയില്‍ വാസമനുഭവിച്ച് കഴിഞ്ഞ മാസം പുറത്ത് വന്ന മുന്‍ ഐപിഎസ് ഓഫിസര്‍ ഡിജെ വന്‍സാരെ പുതിയ വെബ്‌സൈറ്റ് തുടങ്ങി. രാഷ്ട്രീയ ആക്രമണങ്ങളെ നേരിടാനാണ് തന്റെ വെബ്‌സൈറ്റ് എന്ന് വന്‍സാര പറഞ്ഞു.  ഡിജെ വന്‍സാരയുടെ ദേശാഭിമാനത്തെ ഹനിക്കാന്‍  ആയുധങ്ങള്‍ക്കോ ആരോപണങ്ങള്‍ക്കോ  സാധിക്കില്ലെന്നാണ് വെബ്‌സൈറ്റിന്റെ ഹോംപേജിന്റെ മുഖവുര.തന്റെ ആശയങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്നും ജനങ്ങള്‍ തന്നെ അംഗീകരിക്കുമെന്നും വന്‍സാരെ പറഞ്ഞു. 2017ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുമെന്നും വന്‍സാരെ ചൂണ്ടികാട്ടി.

സൊഹറാബുദ്ധീന്‍ ഷെയ്ഖ്, ഇശ്‌റത്ത് ജഹാന്‍ എന്നീ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് വന്‍സാരെ എട്ടുവര്‍ഷം ജയില്‍ വാസമനുഭവിച്ചത്. വ്യാജഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ തുടര്‍ന്നാണ് ഏഴോളം ഐപിഎസ് ഓഫിസര്‍മാര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. എന്നാല്‍ ഗുജറാത്തിലെ രാഷ്ട്രീയ നേതാക്കന്‍മാരാണ് ഇതിന് പിന്നില്ലെന്നും തങ്ങള്‍ കുറ്റക്കാരല്ലെന്നും വന്‍സാരയടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it