വ്യാജ ഏറ്റുമുട്ടലുകള്‍ നടത്താന്‍ കഴിയുമെന്ന് ആന്ധ്രാ പോലിസ്

വ്യാജ ഏറ്റുമുട്ടലുകള്‍ നടത്താന്‍ കഴിയുമെന്ന് ആന്ധ്രാ പോലിസ്
X
shot-dead-in-buxar

ഹൈദരാബാദ്: “ഇത് ഡല്‍ഹി പോലിസല്ല; ആന്ധ്രാ പോലിസിന് വ്യാജ ഏറ്റുമുട്ടലുകള്‍ നടത്താന്‍ കഴിയും.’ ഹൈദരാബാദ് സര്‍വകലാശാലയില്‍ വിസി അപ്പാറാവുവിനെതിരേ പ്രതിഷേധിച്ചതിന് അറസ്റ്റിലായ വിദ്യാര്‍ഥികളോട് പോലിസ് പറഞ്ഞ വാചകങ്ങളാണിതെന്ന് തടവില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച സുഹൃത്തുക്കളും സഹപാഠികളും പറയുന്നു. പോലിസ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ടെങ്കില്‍ ആന്ധ്ര, തെലങ്കാന പോലിസിന്റെ ചരിത്രം പരിശോധിക്കാമെന്ന് സര്‍വകലാശാലാ വിദ്യാര്‍ഥികളിലൊരാള്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചിറ്റൂരിലും വാറങ്കലിലുമായി 20 ആദിവാസി യുവാക്കളും 5 മുസ്ലിം യുവാക്കളും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടും ഉത്തരവാദികളായ പോലിസുദ്യോഗസ്ഥര്‍ക്കെതിരേ നടപടികളൊന്നും സ്വീകരിക്കപ്പെട്ടിട്ടില്ല. ആന്ധ്രാ പോലിസിന്റെ അതക്രമങ്ങളെ  ചോദ്യംചെയ്ത് നിരവധി പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നണ്ട്. അറസ്റ്റിലായവരില്‍ മുസ്‌ലിംകളെ പോലിസ് മാറ്റിനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും അവരെ പാകിസ്താനികളെന്നും ഭീകരവാദികളെന്നും വിളിക്കുകയും ചെയ്തതിന്റെ അനുഭവവും വിദ്യാര്‍ഥികള്‍ പങ്കുവയ്ക്കുന്നു.പോലിസ് ക്രൂരതകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നത് ഹൈദരാബാദിലെ ചെര്‍ലപ്പള്ളി ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചവര്‍  സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിവരങ്ങളിലൂടെയാണ്. അറസ്റ്റിലായ ശേഷം വിവിധ പോലിസ് സ്‌റ്റേഷനുകളിലേക്ക് മാറ്റുന്നതിനിടെ പോലിസ് വണ്ടിയില്‍നിന്ന് തുടര്‍ച്ചയായി വിദ്യാര്‍ഥികള്‍ക്കു മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതായി ഇവരെ ജയിലില്‍ സന്ദര്‍ശിച്ച ഗവേഷക വിദ്യാര്‍ഥി പ്രശീല്‍ ആനന്ദ് ബാന്‍പുര്‍ പറയുന്നു. വിദ്യാര്‍ഥികളെ പോലിസ് നക്‌സലുകളെന്നും ദേശദ്രോഹികളെന്നും വിളിക്കുകയും അവര്‍ക്ക് മനുഷ്യാവകാശത്തിന് അര്‍ഹതയില്ലെന്നു പറയുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു. ചെര്‍ലപ്പള്ളി ജയിലിലെക്കാള്‍ കൂടുതല്‍ പോലിസുകാര്‍ ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. [related]
Next Story

RELATED STORIES

Share it