kozhikode local

വ്യാജ ആത്മീയതയ്‌ക്കെതിരേ പ്രതിരോധം തീര്‍ക്കണം: വിദ്യാര്‍ഥി സമ്മേളനം



കോഴിക്കോട്: വ്യാജ ആത്്മീയതയെ പ്രബുദ്ധബോധത്തോടെ നേരിടണമെന്ന് എംഎസ്എം സൗത്ത് ജില്ല സംഘടിപ്പിച്ച ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനം ആവശ്യപ്പെട്ടു. ഉന്നത ബിരുദങ്ങള്‍ നേടിയവര്‍ പോലും വ്യാജ ആത്്മീയതക്ക് വശംവദരാകുന്നത് വിവേകം നഷ്ടപ്പെടുന്നതു മൂലമാണ്. മികച്ച വായന മാത്രമാണ് അതിനെ തിരിച്ചു പിടിക്കാനുള്ള പോം വഴിയെന്നും വിദ്യാര്‍ഥികള്‍ നല്ല വായനക്കു പിറകില്‍ സഞ്ചരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അബ്്ദുല്‍ ഹസീബ് സ്വലാഹി അധ്യക്ഷത വഹിച്ചു. സിറാജ് ചേലേമ്പ്ര, സി മരക്കാരുട്ടി, അഹമ്മദ് നിസാര്‍, ഷഫീഖ് കത്തറമ്മല്‍, ആയിശാബി നടുവട്ടം, മുഹമ്മദ് അസ്്‌ലം സംസാരിച്ചു. സമാപന സെഷന്‍ കെഎന്‍എം സംസ്ഥാന അധ്യക്ഷന്‍ ടി പി അബ്്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. സി പി ഉമ്മര്‍ സുല്ലമി, പി കെ അഹമ്മദ്, ഡോ. മുഹമ്മദ് ഷാന്‍, ഡോ. സുലൈമാന്‍ മേല്‍പത്തൂര്‍, ഫൈസല്‍ നന്മണ്ട, അന്്‌സാര്‍ നന്മണ്ട, ഡോ. എ ഐ അബ്്ദുല്‍ മജീദ് സ്വലാഹി സംസാരിച്ചു.
Next Story

RELATED STORIES

Share it