വ്യാജ അപ്പീല്‍; നൃത്താധ്യാപകന്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ വ്യാജ അപ്പീലുകള്‍ തയ്യാറാക്കിയ കേസില്‍ നൃത്താധ്യാപകനെയും സഹായിയെയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ തയ്യാറാക്കി നല്‍കിയ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇവരെ തൃശൂര്‍ പോലിസ് ക്ലബ്ബില്‍ ഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരുകയാണ്. ഇവരെ കൂടാതെ നൃത്താധ്യാപകരും ഇടനിലക്കാരുമായി പ്രവര്‍ത്തിക്കുന്ന അഞ്ചു പേരെയും പോലിസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും. ബാലാവകാശ കമ്മീഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ ഉണ്ടാക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസമാണ് കേസെടുത്തത്.
പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ജെസി ജോസഫാണ് തൃശൂര്‍ പോലിസില്‍ പരാതി നല്‍കിയത്. തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി എന്‍ ഉണ്ണിരാജനാണ് അന്വേഷണച്ചുമതല. 10 വ്യാജ അപ്പീലുകളാണ് കലോല്‍സവത്തില്‍ കണ്ടെത്തിയത്. രക്ഷിതാക്കളെ വ്യാജ അപ്പീലുകള്‍ നല്‍കി കബളിപ്പിക്കുകയാണ് ഉണ്ടായത്. 20,000 രൂപ മുതല്‍ ഈടാക്കിയാണ് ഇതു നല്‍കിയത്.
Next Story

RELATED STORIES

Share it