വ്യാജ അപ്പീല്‍: നാലുപേര്‍ അറസ്റ്റില്‍

തൃശൂര്‍: കണ്ണൂരില്‍ 2016-17ല്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോ ല്‍സവത്തില്‍ മല്‍സരിക്കാ ന്‍ ബാലാവകാശ കമ്മീഷന്റെ പേരില്‍ വ്യാജ അപ്പീല്‍ സംഘടിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍.
ഇത്തവണ തൃശൂരില്‍ നടന്ന സ്‌കൂള്‍ കലോല്‍സവത്തില്‍ വ്യാജ അപ്പീല്‍ സമര്‍പ്പിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തി ല്‍ ഇറങ്ങിയ തിരുവനന്തപുരം സ്വദേശി പി സതികുമാര്‍, ചേര്‍ത്തല സ്വദേശി സജീവ് വാറനാട്ട്, അന്‍ഷാദ് അസീസ്, വിഷ്ണു കലാര്‍പ്പണ എന്നിവരെയാണു തൃശൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.  ജയിലില്‍ കഴിഞ്ഞിരുന്ന പി സതികുമാര്‍ രണ്ടാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
കണ്ണൂര്‍ കലോല്‍സവത്തിലും സതികുമാര്‍ പണം വാങ്ങിയതായി വിവരം ലഭിച്ചതിനാലാണ് അറസ്റ്റ്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു മുങ്ങി നടക്കുകയായിരുന്നു സതികുമാര്‍.ഇതിനെതിരേ ജാമ്യം റദ്ദാക്കാനുള്ള പ്രത്യേക ഹരജി തൃശൂര്‍ കോടതിയിലും ക്രൈംബ്രാഞ്ച് സമര്‍പ്പിക്കും. കണ്ണൂര്‍ കലോല്‍സവത്തില്‍ തട്ടിപ്പിനിരയായ മല്‍സരാര്‍ഥിയുടെ അമ്മ നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
Next Story

RELATED STORIES

Share it