വ്യാജവാര്‍ത്ത: കോഴി വിപണിയെ പ്രതികൂലമായി ബാധിച്ചതായി വ്യാപാരികള്‍

തൃശൂര്‍: നിപാ വൈറസ് കോഴികളിലൂടെ പകരുന്നുവെന്ന വ്യാജവാര്‍ത്ത കോഴി വിപണിയെ പ്രതികൂലമായി ബാധിച്ചതായി പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് സമിതി. വാട്‌സ്ആപ്പിലൂടെയും മറ്റും വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് വിപണിയില്‍ 30 ശതമാനത്തോളം വ്യപാരം കുറഞ്ഞുവെന്നു സമിതി സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.  അസത്യ പ്രസ്താവനകള്‍ നടത്തി സമൂഹത്തില്‍ അരക്ഷിതാവസ്ഥയും അരാജകത്വവും സൃഷ്ടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it