malappuram local

വ്യാജവാര്‍ത്തക്കെതിരേ പ്രതിഷേധ ധര്‍ണ

പൊന്നാനി: പൊന്നാനി  താലൂക്ക് ഗവണ്‍മെന്റ് ആശുപത്രി ഡോക്ടര്‍മാരെക്കുറിച്ചുള്ള വ്യാജവാര്‍ത്തക്കെതിരെ കമ്മ്യൂണിറ്റി യൂത്ത് സേവേഴ്‌സ് ഫോറം പ്രതിഷേധ ധര്‍ണ നടത്തി.
സര്‍ക്കാര്‍ ജോലി സാമൂഹ്യ സേവനം ആശുപത്രി ജീവനക്കാര്‍ ജനസേവകരാവുക ജനകീയ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ കണ്ണടക്കുന്ന ജീവനക്കാരെ പുറത്താക്കുക വ്യാജവാര്‍ത്തക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആശുപത്രി ജീവനക്കാര്‍ക്കെതിരേ നടപടി എടുക്കുക ആവശ്യമായ സിസേറിയന്‍ നടത്തുന്നതിന് ഡോക്ടര്‍മാരെ സഹായിക്കാന്‍ ജീവനക്കാര്‍ തയ്യാറാവുക നിലവിലെ ഗൈനക് വിഭാഗം ഡോക്ടര്‍മാരെ നിലനിര്‍ത്തുക മുതലായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്. ചെയര്‍മാന്‍ എം ഉസ്മാന്‍, എ എം സഫറുല്ല, വി ഉസ്മാന്‍, പി പി സുബൈര്‍, എ ഫാറൂക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it