thrissur local

വ്യാജരേഖ ചമച്ച് ഭൂമി വില്‍പന നടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയില്‍

ഇരിങ്ങാലക്കുട: വ്യാജരേഖ ചമച്ച് ഭൂമി വില്‍പ്പന നടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയില്‍. കാലടി സ്വദേശി തോട്ടാന്‍ ജോര്‍ജിനെയാണ് ഇരിങ്ങാലക്കുട എസ്‌ഐ കെ എസ് സുശാന്തും സംഘവും അറസ്റ്റ് ചെയ്തത്. വ്യാജ മുക്ത്യാര്‍ നിര്‍മ്മിച്ച് ഇരിങ്ങാലക്കുട ഗാന്ധി ഗ്രാമിലെ 20 സെന്റ് സ്ഥലം വില്‍പ്പന നടത്തിയ കേസില്‍ എറണാകുളം സ്വദേശി സേവി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. എറണാകുളം ജില്ലയിലെ കാലടിയിലെ വട്ടച്ചിറയില്‍ നിന്നാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് എസ്‌ഐ സുശാന്ത് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തില്‍ സീനിയര്‍ സിപിഒമാരായ മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, എം കെ ഗോപി, സിപിഒമാരായ രമേഷ്, പി കെ മനോജ്, ജയപ്രകാശ് എന്നിവരും ഉണ്ടായിരുന്നു.
ട്രംപിന്റെ കോലം
കത്തിച്ചു
കാളത്തോട്: ഖുദ്‌സിന്റെ പുണ്യഭൂമിയെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് ലോകസമാധാനം തകര്‍ക്കാനുള്ള ട്രംപിന്റെ നടപടിയില്‍ പ്രധിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ ട്രംപിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി കെ ഇ അബ്ദുള്ള കോലം കത്തിച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സനൂജ് കാളത്തോട് മുഖ്യ പ്രഭാഷണം നടത്തി ജില്ലാ വൈസ് പ്രസിഡണ്ട് കക്കാട് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു റാഫി ചക്കാലത്തറ, മുത്തലിഫ് പട്ടാളകുന്ന് പ്രകടനത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it