Flash News

വ്യാജരേഖ ചമച്ച് ഭൂമി തട്ടിപ്പ് : 5 പേര്‍ക്കെതിരേ കേസ്



ഹിസാര്‍: വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി കൈക്കലാക്കിയതിന് രണ്ട് പ്രതിരോധ ഉദ്യോഗസ്ഥരടക്കം അഞ്ചുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഹരിയാന നഗരവികസന വകുപ്പിന് (ഹുഡ) കീഴിലുള്ള പാര്‍പ്പിട മേഖലയിലാണ് വ്യാജ ആധാരം സമര്‍പ്പിച്ച് ഒന്നിലധികം സ്ഥലങ്ങള്‍ നേടിയെടുത്തത്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹുഡ രേഖകള്‍ പുനപ്പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ചിലര്‍ വ്യാജ ആധാരമുണ്ടാക്കി ഒന്നിലധികം സ്ഥലങ്ങള്‍ നേടിയെടുത്തതായി കണ്ടെത്തിയിരുന്നു. നഗരവികസന വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്റെ പരാതിയില്‍ പോലിസ് അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.  പരാതിയില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പ്രതിരോധ ഉദ്യോഗസ്ഥരുള്‍പ്പെടെ 120 പേര്‍ക്കെതിരേയാണ് ഹിസാര്‍ പോലിസ് കേസെടുത്തത്.
Next Story

RELATED STORIES

Share it