വ്യാജരേഖാ കേസ്: ജഗദീഷ് ടൈറ്റ്‌ലര്‍ക്കും അഭിഷേക് വര്‍മയ്ക്കുമെതിരേ കുറ്റംചുമത്തി

ന്യൂഡല്‍ഹി: വ്യാജേരഖ ചമച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലര്‍ക്കും വിവാദ ആയുധ വ്യാപാരി അഭിഷേക് വര്‍മയ്ക്കുമെതിരേ പ്രത്യേക സിബിഐ കോടതി കുറ്റംചുമത്തി. 2009ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിന്റെ പേരില്‍ കത്ത് വ്യാജമായി നിര്‍മിച്ചുവെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രത്യേക സിബിഐ ജഡ്ജി അഞ്ജു ബജാജ് ചാന്ദ്‌ന ഇവര്‍ക്കെതിരേ കുറ്റംചുമത്തിയത്. അഴിമതി തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകളും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്.2009ല്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ ആഭ്യന്തര സഹമന്ത്രി അജയ് മാക്കന്‍ നല്‍കിയ പരാതിയിലാണ് സിബിഐ കേസെടുത്തത്.
വ്യാവസായിക വിസയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കാന്‍ ആവശ്യപ്പെടുന്ന കത്തായിരുന്നു വ്യാജമായി നിര്‍മിച്ചത്. സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും വിവിധ കേസുകളില്‍ അറസ്റ്റിലായ വര്‍മ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.
Next Story

RELATED STORIES

Share it