thrissur local

വ്യാജരേഖകളുണ്ടാക്കി ബാങ്കില്‍ നിന്ന്വായ്പയെടുത്ത നാലുപേര്‍ അറസ്റ്റില്‍

ചാലക്കുടി: ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപറേറ്റീവ് ബാങ്കിന്റെ കൊരട്ടി ശാഖയില്‍ നിന്നു വ്യാജരേഖകള്‍ സമര്‍പ്പിച്ച് 10 ലക്ഷം രൂപ വായ്പയെടുത്ത നാലു പേരെ സിഐ ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു. തൃശൂര്‍ കൊക്കാല സ്വദേശി വെളിയന്നൂര്‍ സജീവ് (34), പൂങ്കുന്നം ഉഷ നിവാസില്‍ വിവേകാനന്ദന്‍(37), എല്‍തുരുത്ത് കാട്ടുപറമ്പില്‍ വീട്ടില്‍ സെല്‍വരാജ്(52), അയ്യന്തോള്‍ പുറക്കോട് വീട്ടില്‍ അജിത് കുമാര്‍(47) എന്നിവരെയാണ് തൃശൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ നിരീക്ഷണത്തിലാണ്. പിഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഓഫിസിലെ ജീവനക്കാരുടെ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പത്ത് ലക്ഷം രൂപയുടെ പേഴ്‌സണല്‍ ലോണെക്കുകയായിരുന്നു. ബാങ്കില്‍ സമര്‍പ്പിച്ച രേഖകളും അപേക്ഷയിലെ വിവരങ്ങളും വ്യാജമാണെന്നു പരിശോധനയില്‍ തെളിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
ബാങ്ക് ജീവനക്കാരുടെ ഭാഗത്ത് വീഴ്ച വന്നിട്ടുണ്ടോയെന്നു പോലിസ് പരിശോധിച്ചുവരികയാണ്. ജില്ലയിലെ നിരവധി സഹകരണ സ്ഥാപനങ്ങളിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും സമാന തട്ടിപ്പുകള്‍ നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. കൊരട്ടി എസ്‌ഐ പി രാജേഷ് കുമാര്‍, എഎസ്‌ഐ സാദത്ത്, സിവില്‍ പോലിസ് ഓഫിസര്‍മാരായ എം സതീശന്‍, സിബി ഷെറില്‍, വി യു സില്‍ജോ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it