kannur local

വ്യാജമദ്യം: ഓണത്തിന് മുന്നോടിയായി സംയുക്ത പരിശോധന നടത്തും

കണ്ണൂര്‍: വ്യാജമദ്യം തടയാന്‍ ഓണത്തിന് മുന്നോടിയായി പഞ്ചായത്ത് തലത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനകള്‍ നടത്താന്‍ ജില്ലാതല ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു. ആഗസ്ത് ഒന്നുമുതല്‍ 31 വരെ സ്‌പെഷ്യല്‍ ഡ്രൈവുകള്‍ നടത്തും.
കഴിഞ്ഞ മാസം നടത്തിയ പരിശോധനകളില്‍ 26 ലിറ്റര്‍ ചാരായം, 157.430 ലിറ്റര്‍ വിദേശമദ്യം, 102.480 ലിറ്റര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മദ്യം, 500 മില്ലി ലിറ്റര്‍ കള്ള്, 2479 ലിറ്റര്‍ വാഷ് എന്നിവ പിടികൂടി.  659 ഗ്രാം കഞ്ചാവും 196.210 കിലോ പാന്‍മസാലയും മയക്കുമരുന്നായി ഉപയോഗിക്കുന്ന സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസ് 137 എണ്ണവും എംഡിഎംഎ മൂന്നുഗ്രാമും പിടിച്ചെടുത്തു. മറ്റു വകുപ്പുകളുമായി ചേര്‍ന്ന് 13 തവണ സംയുക്ത പരിശോധന നടത്തി. അബ്കാരി കേസുകള്‍-69, എന്‍ഡിപിഎസ് കേസുകള്‍-42, പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ (കോട്പ)-416 എന്നിങ്ങനെ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍-83. കഴിഞ്ഞ മാസം ജില്ലയിലെ കള്ളുഷാപ്പുകള്‍ 200 തവണയും വിദേശമദ്യ ഷാപ്പുകള്‍ മൂന്ന് തവണയും ബാര്‍ ഹോട്ടലുകള്‍ 23 തവണയും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ഏഴുതവണയും മറ്റുള്ളവ രണ്ടു തവണയും പരിശോധിച്ചു. 44 മദ്യസാംപിള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. ജില്ലാതലത്തില്‍ ഒന്നും പഞ്ചായത്ത് തലത്തില്‍ 29ഉം നിയോജക മണ്ഡല തലത്തില്‍ നാലുതവണയും ജനകീയ സമിതികള്‍ യോഗം ചേര്‍ന്നു.
സ്‌കൂളുകളിലും കോളജുകളിലുമായി 181 ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. 194 ലഹരിവിരുദ്ധ ക്ലബുകള്‍ രൂപീകരിച്ചു. യോഗത്തില്‍ എഡിഎം ഇ മുഹമ്മദ് യൂസഫ് അധ്യക്ഷനായി. ഡിവിഷനല്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അന്‍സാരി ബീഗു, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷിമി, എരഞ്ഞോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ കെ രമ്യ, കതിരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം ഷീബ, കമ്മിറ്റി അംഗങ്ങളായ പി വി രവീന്ദ്രന്‍ (സിഐടിയു), പി ടി സുഗുണന്‍ (കോണ്‍ഗ്രസ്), കെ രാധാകൃഷ്ണന്‍ (ബിജെപി), എക്‌സൈസ്, പോലിസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it