വ്യവസായികളെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നു

മലപ്പുറം: ബിജെപി പ്രവര്‍ത്തന ഫണ്ടിലേക്ക് എന്ന പേരില്‍ വ്യവസായികളെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നു.
കേന്ദ്ര ആദായനികുതി വകുപ്പില്‍ നിന്നുള്ള രേഖകള്‍ കാണിച്ച് വ്യവസായികളെയും സമ്പന്നരെയും ഭീഷണിപ്പെടുത്തിയാണ് പണപ്പിരിവ്. നല്‍കിയില്ലെങ്കില്‍ റെയ്ഡ് നടത്തി ജയിലില്‍ അടപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വന്‍ തുകകളാണ് പിരിച്ചെടുക്കുന്നത്. മലപ്പുറത്തിനടുത്തുള്ള യുവ സംരംഭകനില്‍ നിന്ന് 50 ലക്ഷം രൂപ ചില ജില്ലാ നേതാക്കള്‍ ഇത്തരത്തില്‍ തട്ടിയെടുത്തതായി വിവരം ലഭിച്ചു.
ബിജെപി ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും യുവ സംരംഭകന്‍ ഉദാരമായി സംഭാവന നല്‍കാറുണ്ട്. എന്നാല്‍ ഇപ്രാവശ്യം പിരിവിനെത്തിയവര്‍ വന്‍ തുക ആവശ്യപ്പെട്ടു. 50 ലക്ഷം വേണമെന്ന ആവശ്യത്തില്‍ നേതാക്കള്‍ ഉറച്ചുനിന്നതോടെ തുക നല്‍കാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായി.
കേന്ദ്രഭരണത്തിന്റെ മറവില്‍ ആദായനികുതി വകുപ്പില്‍ നിന്നു സംഘടിപ്പിക്കുന്ന രേഖകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ പല വ്യവസായികളില്‍ നിന്നും വന്‍ തുകകള്‍ ഇത്തരത്തില്‍ ബിജെപി നേതൃത്വം തട്ടിയെടുക്കുന്ന തായി വ്യവസായ മേഖലയിലുള്ളവര്‍ പറയുന്നു. പണം നല്‍കിയില്ലെങ്കില്‍ നികുതി വെട്ടിപ്പ് കേസെടുക്കുമെന്നും ജയിലില്‍ കിടക്കേണ്ടിവരുമെന്നുമാണ് ഭീഷണി. സാമ്പത്തിക ഇടപാടുകള്‍ പുറത്തുവരുമെന്ന് ഭയമുള്ളതിനാല്‍ പിരിവിനിരയായ വ്യവസായികള്‍ സംഭവം മൂടിവയ്ക്കുകയാണ്.
Next Story

RELATED STORIES

Share it