Flash News

വ്യത്യസ്ത വാഹനാപകടങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ രണ്ടുമരണം



തൃശൂര്‍: വ്യത്യസ്ത വാഹനാപകടങ്ങളില്‍ ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു. തൈക്കാട്ടുശ്ശേരിയില്‍ ബൈക്കപകടത്തില്‍ യുവാവും കാഞ്ഞാണിയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുമാണു മരിച്ചത്. തൈക്കാട്ടുശ്ശേരി സ്വദേശി പള്ളിയില്‍ വീട്ടില്‍ ഹരിദാസിന്റെ മകന്‍ ഹിരണ്‍ ദാസ് (21) ആണു മരിച്ചത്. ബൈക്കില്‍ ഒപ്പമു ണ്ടായിരുന്ന സുഹൃത്ത് തൈക്കാട്ടുശ്ശേരി സ്വദേശി അഭിരാമിനെ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. തൈക്കാട്ടുശ്ശേരിയില്‍ വിവാഹത്തിന്റെ സ്‌റ്റേജ് ഡെക്കറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. ഒല്ലൂര്‍ പോലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. കാഞ്ഞാണിയില്‍ ശനിയാഴ്ച ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കണ്ടശ്ശാംകടവ് സ്വദേശി മംത്തിപറമ്പില്‍ ഷാജിയുടെ മകന്‍ രാഹുല്‍ (15) ആണു മരിച്ചത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് അപകടമുണ്ടായത്. രണ്ടുവര്‍ഷം മുമ്പ് രാഹുലിന്റെ ജ്യേഷ്ഠനും വാഹനാപകടത്തില്‍ മരിച്ചിരുന്നു. കാരമുക്ക് എസ്എന്‍ജിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം എസ്എസ്എല്‍സി പാസായ വിദ്യാര്‍ഥിയാണ് രാഹുല്‍.
Next Story

RELATED STORIES

Share it