thiruvananthapuram local

വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഏഴുപേര്‍ക്ക് പരിക്ക്

വെഞ്ഞാറമൂട്: വ്യത്യസ്ത സ്ഥലങ്ങളില്‍ നടന്ന വാഹനാപകടങ്ങളില്‍ ഏഴുപേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം വൈകീട്ട് പിരപ്പന്‍കോടിന് സമീപം കൊപ്പത്ത് കാറിടിച്ച് കാല്‍നടയാത്രികനായ കൊപ്പം ശ്രീരാഗത്തില്‍ മുരുകന്‍ (57), രാത്രി എട്ടിന് ബാലരാമപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ബാലരാമപുരം ഷിബു വിലാസത്തില്‍ ഷിബു (24), 10ന് പേട്ടയില്‍ ബൈക്കില്‍ നിന്നും വീണ് പൊരുന്തമണ്‍ കുന്നില്‍ വീട്ടില്‍ ജോഷി (33), ഇന്നലെ രാവിലെ 9.30ന് വെഞ്ഞാറമൂട്ടില്‍വച്ച് സ്‌കൂട്ടറിടിച്ച് മുക്കുന്നൂര്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അഞ്ജിത കൃഷ്ണന്‍ (21), ഉച്ചയ്ക്ക് 12ന് വാമനപുരത്ത് വച്ച് കാര്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് വര്‍ക്കല കിഴക്കേപ്പുറം ഹില്‍ പാലസില്‍ റസിയാ ബീഗം (59), വൈകീട്ട് നാലിന് പൊരുന്തമണില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ചെറുവാളം രോഹിണിയില്‍ മോഹന്‍ദാസ് (55), ഭാര്യ ബിന്ദു (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ശ്രീ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it